Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ് 3 നിരോധനം; രാജ്യത്തെ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ക്ക് 600 കോടി രൂപയുടെ നഷ്ടം!!

ബിഎസ് 4 ശ്രേണിയിലേക്ക് മാറ്റാത്ത മോഡലുകളാണ് വന്‍ വിലക്കിഴിവില്‍ വില്‍പ്പന നടത്തിയത്.

ദില്ലി: ബിഎസ് 3 ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയതോടെ രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം. ഡിസ്‌കൗണ്ടും വന്‍ ഓഫറുകളും നല്‍കി മിക്ക വാഹനങ്ങളും വിറ്റഴിച്ചെങ്കിലും ഏകദേശം 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് 4 ശ്രേണിയിലേക്ക് മാറ്റാത്ത മോഡലുകളാണ് വന്‍ വിലക്കിഴിവില്‍ വില്‍പ്പന നടത്തിയത്. മോട്ടോര്‍ ബൈക്കിനൊപ്പം സ്‌കൂട്ടര്‍ സൗജന്യമായി നല്‍കിയും, വിവിധ മോഡലുകള്‍ക്ക് 30000 രൂപ വരെ വിലക്കിഴിവും നല്‍കിയാണ് പല കമ്പനികളും ബിഎസ് 3 മോഡലുകള്‍ വിറ്റഴിച്ചത്. ഏപ്രില്‍ മുതല്‍ ബിഎസ് 3 ശ്രേണിയിലുള്ള വാഹനങ്ങള്‍ വില്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് ഓഫറുകളും പ്രഖ്യാപിച്ചത്.

bike

രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹീറോ, ഹോണ്ട എന്നിവര്‍ക്കാണ് വന്‍ നഷ്ടമുണ്ടായത്. ബജാജ്, യമഹ, തുടങ്ങിയവര്‍ ജനുവരിയില്‍ തന്നെ തങ്ങളുടെ മോഡലുകള്‍ ബിഎസ് 4 ശ്രേണിയിലേക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഹീറോ, ഹോണ്ട, ടിവിഎസ് കമ്പനികളുടെ ബിഎസ് 3 ശ്രേണിയിലുള്ള മോഡലുകള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്ത ഡീലര്‍മാര്‍ക്കാണ് സുപ്രീംകോടതി വിധി തിരിച്ചടിയായത്.

രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് ബിഎസ് 3 നിരോധനം തിരിച്ചടിയായെങ്കിലും, കാര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടായില്ല. സുപ്രീംകോടതി ഉത്തരവിന് മുന്‍പ് ബിഎസ് 3 ശ്രേണിയിലുള്ള ആകെ 16000 യൂണിറ്റ് കാറുകള്‍ മാത്രമേ വിപണിയില്‍ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളു. ഏപ്രില്‍ ഒന്നിന് മുന്‍പ് ഈ കാറുകളില്‍ ഭൂരിഭാഗവും വലിയ നഷ്ടമില്ലാതെ വിറ്റഴിക്കാനായെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+