കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവകുമാറിന്‍റെ അറസ്റ്റില്‍ അപ്രതീക്ഷിത പ്രതികരണവുമായി യെഡിയൂരപ്പ; 'അറസ്റ്റില്‍ ഞാന്‍ സന്തോഷവാനല്ല'

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിനെ ഹവാല ഇടപാട് കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ വലിയ പ്രതിഷേധമാണ് കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അഹ്വാനം ചെയ്ത ബന്ദ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ബന്ദ് പലയിടിത്തും അക്രമാസക്തമായി. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറും തീവെപ്പുമുണ്ടായി. ഡികെ ശിവകുമാറിന്‍റെ തട്ടകമായ കനകപുരയിലും രാമനഗരയിലുമാണ് ബസുകള്‍ക്ക് തീവെച്ചത്. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്‍റെ ഇരയാണ് ഡികെ ശിവകുമാറെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയം ശിവകുമാറിന്‍റെ അറസ്റ്റില്‍ തികച്ചും അപ്രതീക്ഷിത പ്രതികരണമായിരുന്നു മുഖ്യമന്ത്രി യെഡിയൂരപ്പ നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സന്തോഷിക്കുന്നത്

സന്തോഷിക്കുന്നത്

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഡികെ ശിവകുമാര്‍ കുറ്റവിമുക്തനായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നായിരുന്നു ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായി ബിഎസ് യെഡിയൂരപ്പയുടെ പ്രതികരണം.

ദൈവത്തോട് പ്രാര്‍ഥിക്കും

ദൈവത്തോട് പ്രാര്‍ഥിക്കും

'ശിവകുമാറിന്‍റെ അറസ്റ്റില്‍ താന്‍ സന്തോഷവാനാല്ല. എല്ലാത്തില്‍ നിന്നും അദ്ദേഹം പുറത്തുവരട്ടേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കും. ആര്‍ക്കും മോശമായ കാര്യങ്ങള്‍ സംഭവിക്കണമെന്ന് ഞാനെന്‍റെ ജീവിതത്തില്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്ക് ആരോടും വെറുപ്പില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോവും. കേസുകളില്‍ നിന്ന് അദ്ദേഹം പുറത്തുവന്നാല്‍ എറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാകും'- യെഡിയൂരപ്പ പറഞ്ഞു.

പ്രതിഷേധം

പ്രതിഷേധം

അതേസമയം, ശിവകുമാറിന്‍റെ അറസ്റ്റില്‍ കര്‍ണാടകയിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൊക്കലിംഗ സമുദായ സംഘടനകളുടെ നേതൃത്വത്തിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവിന് പിന്തുണയുമായി ജനതാദള്‍ എസും രംഗത്ത് എത്തിയിട്ടുണ്ട്.

ബിജെപി വേട്ടയാടുന്നു

ബിജെപി വേട്ടയാടുന്നു

തങ്ങള്‍ക്ക് ഭീഷണിയാകും എന്ന് കരുതുന്ന പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നാണ് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചത്. 'ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഒരു ദിവസം പോലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിട്ടില്ല. എന്നിട്ടും ഇഡി പറയുന്നത് ഡികെ ശിവകുമാര്‍ സഹകരിച്ചില്ലെന്ന്'- കുമാരസ്വാമി ട്വീറ്റ് ചെയ്തു.

കുമാരസ്വാമി

ട്വീറ്റ്

Recommended Video

cmsvideo
ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം
സാമ്പത്തിക അടിയന്തരാവസ്ഥ മറയ്ക്കാന്‍

സാമ്പത്തിക അടിയന്തരാവസ്ഥ മറയ്ക്കാന്‍

രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥ മറയ്ക്കാന്‍ വേണ്ടിയാണ് ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരിയുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീവ് സുര്‍ജെവാല ആരോപിച്ചത്. സ്വന്തം വീഴ്ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി തെറ്റായ നടപടികള്‍ സ്വീകരിക്കുകയാണെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

രണ്‍ദ്വീപ് സിങ് സുര്‍ജേവാല

ട്വീറ്റ്

വിശദീകരണം

വിശദീകരണം

ഇന്നലെ വൈകിട്ടോടെയൊണ് ശിവകുമാറിനെ എന്‍ഫോര്‍ഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനോട് ശിവകുമാര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു അറസ്റ്റില്‍ എന്‍ഫോഴ്സമെന്‍റ് നല്‍കിയ വിശദീകരണം. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്സമെന്‍റ് ആരോപിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കുവെന്ന് ബിജെപിയോട് ശിവസേനസാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കുവെന്ന് ബിജെപിയോട് ശിവസേന

ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരുംശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരും

English summary
bs BS Yediyurappa on dk shivakumar arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X