കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം പിടിക്കാന്‍ മോദിയും അമിത് ഷായും നേരിട്ട് എത്തും! ലക്ഷ്യം 22 സീറ്റ്

  • By
Google Oneindia Malayalam News

ദക്ഷിണേന്ത്യയില്‍ ആദ്യമായി താരമ വിരിഞ്ഞ കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരാന്‍ ബിജെപി പദ്ധതിയൊരുക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദിയും അമിത് ഷായും വരും ദിവസങ്ങളില്‍ കര്‍ണാടകത്തില്‍ എത്തും.ആകെയുള്ള 28 സീറ്റുകളില്‍ 22 ഉം നേടാന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം കോണ്‍ഗ്രസ് ദള്‍ സഖ്യം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

yeddynew2-1549081344.jp

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ കര്‍ണാടകത്തില്‍ നിന്നും 22 സീറ്റുകള്‍ ബിജെപിക്ക് നേടണം, സീറ്റുകള്‍ നേടാനാകുമെന്ന ആത്മവിശ്വാസവും ഉണ്ട്' യെദ്യൂരപ്പ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ബിജെപി തുടങ്ങി.റാലികളേകുറിച്ചും പ്രചരണ തന്ത്രങ്ങളെ കുറിച്ചും ബിജെപി പദ്ധതി തയ്യാറാക്കി കഴിഞ്ഞെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പി മുരളീധര റാവു പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണങ്ങക്കായി പ്രധാനമന്ത്രി മോദി ഫിബ്രവരി 10നും 19 നും കര്‍ണാടകത്തില്‍ എത്തും. അമിത് ഷാ 14 നും 21 നും സംസ്ഥാനത്ത് പ്രചരണം നടത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 17 ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന് 9 ഉം ദളിന് 2 സീറ്റുകളുമാണ് ലഭിച്ചത്. കോണ്‍ഗ്രസും ജനതാ ദളും തനിച്ച് തിരഞ്ഞെടുപ്പിനേ നേരിട്ടതായിരുന്നു ബിജെപിക്ക് വലിയ വിജയം ഒരുക്കുന്നതില്‍ പ്രധാന ഘടകമായത്.

English summary
BS Yeddyurappa Hopes To "Gift" 22 Karnataka Seats To PM In Upcoming Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X