കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ നാണംകെടുത്തി ബിജെപി; പാകിസ്താനില്‍ പ്രചരിക്കുന്നത് ബിജെപി നേതാവിന്റെ വാക്കുകള്‍...

Google Oneindia Malayalam News

ദില്ലി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ വാക്കുകളാണ് പാകിസ്താനില്‍ പ്രചരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യെദ്യൂരപ്പ പറഞ്ഞ വാക്കുകള്‍ അടിസ്ഥാനമാക്കി പാക് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടക്കുന്നു. പാകിസ്താന്‍ ഭരണകക്ഷിയായ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ ബിജെപി നേതാവിന്റെ വാക്കുകള്‍ പരാമര്‍ശിച്ച് കുറിപ്പെഴുതി.

നിങ്ങള്‍ യുദ്ധക്കൊതിയന്‍മാരാണെന്നും യുദ്ധമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ആരോപിച്ചു. പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് യെദ്യൂരപ്പ രാഷ്ട്രീയം കലര്‍ത്തി പ്രതികരിച്ചത്. യെദ്യൂരപ്പയുടെ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി ബിജെപി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്....

ബാല്‍കോട്ട് ആക്രണം ഗുണം ചെയ്യും

ബാല്‍കോട്ട് ആക്രണം ഗുണം ചെയ്യും

കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ഭടന്‍മാരാണ് കൊല്ലപ്പെട്ടത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യ പാകിസ്താനില്‍ കടന്ന് ബാലാകോട്ടിലെ തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിച്ചു. എന്നാല്‍ ഈ ആക്രമണം കര്‍ണാടകയില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്.

ബിജെപി 22ലധികം സീറ്റുകള്‍ നേടും

ബിജെപി 22ലധികം സീറ്റുകള്‍ നേടും

കര്‍ണാടകയില്‍ മൊത്തം 28 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 16 സീറ്റില്‍ ജയിച്ചു. എന്നാല്‍ ബാലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി 22ലധികം സീറ്റുകള്‍ നേടുമെന്നാണ് ബിഎസ് യെദ്യൂരപ്പ പറഞ്ഞത്.

വീണ്ടും മോദി തരംഗമുണ്ടാക്കും

വീണ്ടും മോദി തരംഗമുണ്ടാക്കും

പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണം രാജ്യത്ത് വീണ്ടും മോദി തരംഗമുണ്ടാക്കുമെന്ന് യെദ്യൂരപ്പ പറയുന്നു. രാഷ്ട്രീയ അന്തരീക്ഷം ദിവസംതോറും ബിജെപിക്ക് അനുകൂലമാകുകയാണ്. ഇന്ത്യയുടെ തിരിച്ചടി യുവാക്കള്‍ക്കിടയില്‍ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിരിക്കുന്നു. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞതാണ് വിവാദമായത്.

ഇന്ത്യക്കാര്‍ യുദ്ധം പടച്ചുണ്ടാക്കുകയാണ്

ഇന്ത്യക്കാര്‍ യുദ്ധം പടച്ചുണ്ടാക്കുകയാണ്

യെദ്യൂരപ്പയുടെ വാക്കുകള്‍ ബിജെപിക്ക് മാത്രമല്ല, ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യക്കാര്‍ യുദ്ധം പടച്ചുണ്ടാക്കുകയാണ് എന്നാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ ആരോപണം. ഈ ആരോപണം ഉന്നയിക്കാന്‍ അവര്‍ കൂട്ടുപിടിച്ചിരിക്കുന്നത് യെദ്യൂരപ്പയുടെ വാക്കുകളാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് ഇത്തരക്കാര്‍ യുദ്ധമുണ്ടാക്കുന്നതെന്നും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ആരോപിക്കുന്നു.

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും

യെദ്യൂരപ്പയുടെ വാക്കുകള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും രംഗത്തുവന്നിരുന്നു. രക്തസാക്ഷികളായ 40 സൈനികരെ അപമാനിക്കുന്നതിന് തുല്യമാണ് യെദ്യൂരപ്പയുടെ വാക്കുകള്‍ എന്ന് ബര്‍ഖ ദത്ത് പറഞ്ഞു. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെയും അപമാനിക്കുകയാണ് യെദ്യൂരപ്പ ചെയ്തതെന്നും ബര്‍ഖ ദത്ത് കുറ്റപ്പെടുത്തി.

യുദ്ധം തിരഞ്ഞെടുപ്പ് തന്ത്രം

യുദ്ധം തിരഞ്ഞെടുപ്പ് തന്ത്രം

ബര്‍ഖദത്തിന്റെ ട്വീറ്റും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് യുദ്ധം തിരഞ്ഞെടുപ്പ് തന്ത്രമാണ് എന്ന് പാക് ഭരണകക്ഷി ആരോപിക്കുന്നു. ഇന്ത്യന്‍ ഭരണകക്ഷി നേതാവ് യുദ്ധവും തിരഞ്ഞെടുപ്പ് വിജയവും കൂട്ടിച്ചേര്‍ത്താണ് സംസാരിക്കുന്നത്. യുദ്ധം തിരഞ്ഞെടുപ്പിനുള്ള ഒപ്ഷനാണോ എന്നും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ചോദിക്കുന്നു.

 പാകിസ്താന്‍ ചെയ്യുന്നത്

പാകിസ്താന്‍ ചെയ്യുന്നത്

പുല്‍വാമ ആക്രമണത്തിന്റെ വിഷയത്തില്‍ ഇന്ത്യയിലെ പ്രമുഖര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കുകയാണ് പാകിസ്താന്‍. കൂടാതെ ബാലാകോട്ട് ആക്രമണം പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിയല്ല, പകരം ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണ് എന്നും പാകിസ്താനില്‍ പ്രചാരണം നടക്കുന്നു. ഇന്ത്യന്‍ സൈനികരുടെ രക്തസാക്ഷിത്വമാണ് അവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

യെദ്യൂരപ്പ വീണ്ടും

യെദ്യൂരപ്പ വീണ്ടും

എന്നാല്‍ പ്രസ്താവന വിവാദമായതോടെ യെദ്യൂരപ്പ വിശദീകരണവുമായി രംഗത്തുവന്നു. തന്റെ പ്രസ്താവന സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രയോഗിച്ചതാണ് എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഈ പ്രതികരണം വേണ്ടത്ര പ്രചരിക്കപ്പെട്ടില്ല. ആദ്യത്തെ പ്രസ്താവന ഇപ്പോഴും പ്രചരിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കാനല്ല, രാജ്യരക്ഷയ്ക്ക് വേണ്ടിയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്ന് കേന്ദ്രമന്ത്രി വികെ സിങ് തിരുത്തി.

 അരുണ്‍ ജെയ്റ്റ്‌ലി വാക്കുകള്‍

അരുണ്‍ ജെയ്റ്റ്‌ലി വാക്കുകള്‍

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതിപക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണവും കഴിഞ്ഞദിവസം പാകിസ്താനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രതിപക്ഷം പാകിസ്താന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നും ജെയ്റ്റ്‌ലി ആരോപിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രചാരണം പാകിസ്താനില്‍ വേണ്ടത്ര ഫലിച്ചില്ല. പക്ഷേ, യെദ്യൂരപ്പയുടെ വാക്കുകള്‍ തീര്‍ത്തും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ പറയുന്നു.

വിട്ടുവീഴ്ചയില്ലാത്ത നിലപാട്

വിട്ടുവീഴ്ചയില്ലാത്ത നിലപാട്

അതേസമയം, പാകിസ്താനുമായി ഒരു കരാറിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാണ്ഡഹാര്‍ മോഡല്‍ സമ്മര്‍ദ്ദത്തിനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഇന്ത്യയെ ഇത്തരം സമ്മര്‍ദ്ദത്തില്‍ വീഴ്ത്താമെന്ന് കരുതരുത്. വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉടന്‍ മോചിപ്പിക്കണം. നിരുപാധികമായി മോചിപ്പിക്കുയാണ് വേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 പാകിസ്താന്‍ വിട്ടയക്കും

പാകിസ്താന്‍ വിട്ടയക്കും

പാകിസ്താനെതിരെ അന്താരഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമാണ്. സമാധാനം പുലരുമെങ്കില്‍ പിടികൂടിയ പൈലറ്റിനെ വിട്ടയക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം വന്നത്.

പ്രതിരോധ മന്ത്രാലയം പറയുന്നു

പ്രതിരോധ മന്ത്രാലയം പറയുന്നു

സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യ ആക്രമിച്ചത് തീവ്രവാദികളുടെ കേന്ദ്രത്തിലാണ്. അല്ലാതെ പാക് സൈനികര്‍ക്കെതിരെ അല്ല. പിടിയിലായ ഇന്ത്യന്‍ സൈനികനോട് മോശമായി പെരുമാറുന്നത് ജനീവ കരാറിന്റെ ലംഘനമാണ്- പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതിരോധ മന്ത്രി കശ്മീരില്‍

പ്രതിരോധ മന്ത്രി കശ്മീരില്‍

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അവര്‍ കശ്മീരിലെത്തുക. ഇന്ത്യ-പാകിസ്താന്‍ പോര് രൂക്ഷമായിരിക്കെയാണ് മന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം. കേന്ദ്രമന്ത്രി ജിതേന്ദ്രസിങും നിര്‍മലയ്‌ക്കൊപ്പമുണ്ടാകും. കശ്മീരിലെ സുരക്ഷാ കാര്യങ്ങള്‍ അവര്‍ വിലയിരുത്തും. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. കശ്മീരില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരില്ല. അതിര്‍ത്തി മേഖല നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീരില്‍ സൈന്യത്തെ കാത്തിരിക്കുന്നത് വന്‍ 'ബോംബ്'!! യുദ്ധം വിഷയമല്ലെന്ന് കശ്മീരികള്‍കശ്മീരില്‍ സൈന്യത്തെ കാത്തിരിക്കുന്നത് വന്‍ 'ബോംബ്'!! യുദ്ധം വിഷയമല്ലെന്ന് കശ്മീരികള്‍

English summary
Imran Khan’s Party Uses BS Yeddyurappa’s Comment To Taunt India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X