ഭരണം പിടിക്കാനുറച്ച് ബിജെപി... സര്‍ക്കാരിനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് യെദ്യൂരപ്പ രാജ്ഭവനില്‍
ബെംഗളൂരു: കർണാടകത്തിലെ വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമവും പാളി. മുംബൈയില്‍ എത്തിയ ഡികെ ശിവകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇനി എന്ത് എന്ന ചോദ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.
അതിനിടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയും ആയ ബിഎസ് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. രാജ്ഭവനിലെത്തിയാണ് യെദ്യൂരപ്പ കത്ത് നല്‍കിയത്.

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നും സഭയില്‍ നിലനില്‍ക്കാനാവില്ല എന്നും ആണ് കത്തില്‍ യെദ്യൂരപ്പ പറയുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കരുത് എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മുംബൈയില്‍ എത്തിയ ഡികെ ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണെന്നും യെദ്യൂരപ്പ കത്തില്‍ ആരോപിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ എല്ലാ നീക്കങ്ങളും അടിയോടെ തകര്‍ക്കുന്നതായിരുന്നു ബിജെപിയുടെ നടപടികള്‍. ഡികെ ശിവകുമാര്‍ എംഎല്‍എമാരെ കണ്ടാല്‍ അത് തിരിച്ചടിയാകും എന്ന് ഉറപ്പായ സാഹചര്യത്തില്‍ ആയിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.
ഇതിനിടെ വിമത എംഎല്‍എമാര്‍ വീണ്ടും സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചു. സ്പീഡ് പോസ്റ്റില്‍ ആണ് കത്ത് അയച്ചിരിക്കുന്നത്. സ്പീക്കര്‍ക്കെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടും ഉണ്ട്.












Click it and Unblock the Notifications