സിറ്റിംഗ് എംഎല്‍മാരില്‍ പലരും തെറിക്കും; ബിജെപി തന്ത്രം പ്രഖ്യാപിച്ച് യെദിയൂരപ്പ
കര്‍ണാടകയില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ഇപ്പോള്‍ പ്രഖ്യാപിക്കില്ല. ഇത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം എല്‍ എമാരില്‍ പലര്‍ക്കും സീറ്റ് ലഭിക്കില്ല എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. നാലോ ആറോ ബി ജെ പി എം എല്‍ എമാര്‍ക്ക് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് ലഭിക്കില്ല എന്നാണ് ബി എസ് യെദ്യൂരപ്പ പറയുന്നത്. വിജയ് സങ്കല്‍പ് യാത്രയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..
മുഖ്യമന്ത്രിയെ നേരത്തെ തീരുമാനിച്ചായിരിക്കില്ല ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ ശേഷം നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കും എന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

140 സീറ്റെങ്കിലും നേടും
സംസ്ഥാനത്ത് 140 സീറ്റെങ്കിലും നേടി അധികാരം നിലനിര്‍ത്തും എന്നും ബി എസ് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി ജെ പി ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഉടന്‍ പ്രഖ്യാപിക്കും എന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസിന് മറുപടി
അതേസമയം സംസ്ഥാന ബി ജെ പിയില്‍ നേതൃത്വം വഹിക്കാന്‍ ആളില്ല എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. ആരാണ് കോണ്‍ഗ്രസിന്റെ നേതാവ് എന്നായിരുന്നു അദ്ദേഹം തിരിച്ച് ചോദിച്ചത്. വിദേശ രാജ്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെക്കുറിച്ച് വളരെ ലാഘവത്തോടെയാണ് സംസാരിക്കുന്നതെന്ന് ബി എസ് യെദ്യൂരപ്പ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഇന്ത്യയെ നാണം കെടുത്തുന്നു
തന്റെ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറിനെയും ബി എസ് യെദ്യൂരപ്പ കടന്നാക്രമിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി എന്ന മട്ടിലാണ് പെരുമാറുന്നത് എന്നും ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തമായ ത്രികോണ മത്സരം
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, കേന്ദ്രസഹമന്ത്രി ഭഗവന്ത് ഖുബ, കെ കെ ആര്‍ ഡി ബി ചെയര്‍മാന്‍ ദത്താത്രേയ പാട്ടീല്‍ റേവൂര്‍ എന്നിവരും ബി എസ് യെദ്യൂരപ്പക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇത്തവണ ബി ജെ പി, കോണ്‍ഗ്രസ്, ജെ ഡി എസ് പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും സംസ്ഥാനത്ത് അരങ്ങേറുക.












Click it and Unblock the Notifications