Get Updates
Get notified of breaking news, exclusive insights, and must-see stories!

'കർഷക മിത്രം'; വിവാദങ്ങൾക്കിടയിലും കന്നഡ രാഷ്ട്രീയത്തിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി തെളിഞ്ഞ നേതാവ്

'കർഷക മിത്രം'; വിവാദങ്ങൾക്കിടയിലും കന്നഡത്തിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി തെളിഞ്ഞ നേതാവ്

ബെംഗളൂരു: അങ്ങനെ അനിശ്ചിതത്വങ്ങൾക്ക് അവസാനമായി. കർണാടകയുടെ മുഖ്യമന്ത്രി പദത്തിൽ നിന്ന് ബി.എസ് യെദ്യൂരപ്പ എന്ന യെഡ്ഡി പടിയിറങ്ങുന്നു. പതിറ്റാണ്ടുകളായി വിദാൻ സഭയിൽ മാറ്റിനിർത്താനാകാത്ത സാനിധ്യമായിരുന്നു യെദ്യൂരപ്പ. നാല് തവണ മുഖ്യമന്ത്രിയായപ്പോൾ മൂന്ന് തവണ പ്രതിപക്ഷ നേതൃസ്ഥാനത്തും അദ്ദേഹമുണ്ടായിരുന്നു. ഇനി ശിക്കാരിപുര നിയോജക മണ്ഡലത്തിൽ നിന്നുള്ള ഒരു നിയമസഭാ സാമാജികൻ മാത്രമായിരിക്കും യെദ്യൂരപ്പ.

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

1

ദക്ഷിണ ഇന്ത്യയിൽ ബിജെപിക്ക് ആദ്യമായി ഭരണം സമ്മാനിച്ച മുഖ്യമന്ത്രിയായ യെദ്യൂരപ്പ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കോളെജ് വിദ്യാർഥിയായിരിക്കുന്ന കാലം മുതലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ ആദ്യ ഉത്തരവാദിത്വം സംഘത്തിന്റെ കാര്യവാഹക് ആയിക്കൊണ്ടായിരുന്നു. അന്ന് മുതൽ കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ യെദ്യൂരപ്പയുടെ പങ്ക് വിസ്മരിക്കാനാകാത്തതാണ്.

2

1980ൽ ശിഖരിപൂർ ബിജെപി താലൂക്ക് പ്രസിഡന്റായി നിയമിക്കപ്പെട്ട അദ്ദേഹം അഞ്ച് വർഷത്തിനുള്ളിൽ ഷിമോഗ ജില്ലാ പ്രസിഡന്റും 1988ൽ സംസ്ഥാന അധ്യക്ഷനുമായി. അതിവേഗമുള്ള ഈ വളർച്ചയിൽ കുറുക്കുവഴികളില്ലെന്ന് പറയാം. കൃത്യമായ നേതൃപാഠവമായിരുന്നു യെദ്യൂരപ്പയുടെ പ്രധാന ഗുണങ്ങളിലൊന്ന്. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് അയൽ സംസ്ഥാനങ്ങളിലേക്കും ബിജെപിയുടെ വളർച്ച വ്യാപിപ്പിക്കുന്നതിനും അദ്ദേഹം പദ്ധതിയിട്ടു.

3

ഏഴാം നിയമസഭ മുതൽ വിദാൻ സഭയിൽ അംഗമാണ് ബി.എസ് യെദ്യൂരപ്പ. 1994ലാണ് അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ലെജിസ്റ്റേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. അതുകഴിഞ്ഞ് നടന്ന ഒരു തിരഞ്ഞെടുപ്പിലും യെദ്യൂരപ്പയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തും പ്രതിപക്ഷ നേതാവുമായെല്ലാം നിയമ നിർമാണ പ്രവർത്തനങ്ങളിലും രാഷ്ട്രീയ കളികളിലും മുൻനിരയിൽ യെദ്യൂരപ്പയുണ്ടായിരുന്നു.

4

ഇന്ത്യൻ ജനാധിപത്യത്തിൽ റിസോർട്ട് രാഷ്ട്രീയത്തിനുൾപ്പടെ വഴിവെച്ചതും യെദ്യൂരപ്പയായിരുന്നു. ഓപ്പറേഷൻ കമലയുടെ മുഖ്യസൂത്രധാരനും യെദ്യൂരപ്പ തന്നെ. 2008ൽ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനു വേണ്ടി ബി.ജെ.പി. നടത്തിയ നീക്കം ആണ് ഓപ്പറേഷൻ കമല എന്ന പേരിൽ അറിയപ്പെടുന്നത്.2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 110 സീറ്റ് നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.നാല് ജനതാദൾ (എസ്) എം.എൽ.എ. മാരും മൂന്ന് കോൺഗ്രസ്സ് എം.എൽ.എ മാരും സ്വന്തം സീറ്റ് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.അഞ്ച് സീറ്റ് വിജയത്തോടെ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി.

5

ഭരണത്തിലിരിക്കുമ്പോൾ കർഷകർക്കുവേണ്ടി നിരവധി പദ്ധതികൾ അവതരിപ്പിച്ചയാളാണ് യെദ്യൂരപ്പ. കർഷകരുടെ ക്ഷേമത്തിനുവേണ്ടിയാണ് കർഷക ബഡ്ജറ്റ് തന്നെ അവതരിപ്പിച്ചുകൊണ്ടാണ് കർഷക ബന്ധുവെന്ന (റെയ്ത്ത ബന്ധു) പേരുപോലും നേടുന്നത്. ഓരോ തിരഞ്ഞെടുപ്പിലും ഇതേ ആയുധമാണ് അദ്ദേഹം പയറ്റിയിരുന്നത്. ഓരോ തവണയും അത് വിജയിക്കുകയും കർഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു.

6

ബിജെപിയുടെ വിശ്വസ്തനായിരിക്കുമ്പോൾ തന്നെ ഇടക്കാലത്ത് പ്രാഥമിക അംഗത്വം വരെ രാജിവെച്ച് അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. 2012ലാണ് അദ്ദേഹം ബിജെപിയുമായി തെറ്റിപിരിയുന്നത്. അതേവർഷം ഡിസംബറിൽ ആയിരങ്ങൾ പങ്കെടുത്ത പൊതുയോഗത്തിലാണ് യെദ്യൂരപ്പ കർണാടക ജനതാ പക്ഷമെന്ന തന്റെ പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്. അന്ന് ബിജെപി സർക്കാരിന്റെ ഭാഗമായിരുന്ന മന്ത്രിമാരും എംഎൽഎമാരുമടക്കം യെദ്യൂരപ്പയ്ക്കൊപ്പം നിന്നു. 2013ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റ് നേടിയ കെജെപിയുടെ വോട്ട് ശതമാനം പത്ത് ആയിരുന്നു. അത് തന്നെയായിരുന്നു യെദ്യൂരപ്പ എന്ന നേതാവിന്റെ കരത്തും. 2014ൽ പാർട്ടി പിരിച്ചുവിടുകയും യെഡ്ഡിയും സംഘവും തിരിച്ച് ബിജെപിയിലേക്ക് വരുകയും ചെയ്തത് കർണാടക രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു സുപ്രധാന ഏടായിരുന്നു.

7

എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു അധികാര കസേരയിൽ അദ്ദേഹത്തിന്റെ മുന്നോട്ട് പോക്ക്. അനധികൃത ഖനനം, ഇരുമ്പ് അയിര് കയറ്റുമതി, ഭൂമി ഇടപാട് തുടങ്ങി ഒരുപാട് അഴിമതി ആരോപണങ്ങൾ യെദ്യൂരപ്പയ്ക്ക് നേരെ ഉയർന്നു. പിന്നാലെ 2013ൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുന്നതും പിരിച്ചുവിടുന്നതുമെല്ലാം. 2016 മുതൽ അദ്ദേഹത്തിന്റെ തിരിച്ചുവരവുകളുടെ നാളുകളായിരുന്നു. അഴിമതി ആരോപണങ്ങളിലെല്ലാം കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം വീണ്ടും പാർട്ടി തലപ്പത്തേക്കും മുഖ്യമന്ത്രി സ്ഥാനത്തേക്കുമെല്ലാം എത്തി. ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചതും അഴിമതി ആരോപണങ്ങൾ തന്നെയാണ്. പാർട്ടിക്ക് അകത്തു നിന്നുതന്നെ വലിയ എതിർപ്പുകൾ നേരിടുകയാണ് അദ്ദേഹമിപ്പോൾ.

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    രാജിവെക്കുന്ന വേളയിൽ വിതുമ്പിക്കരഞ്ഞ് യെഡിയൂരപ്പ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+