കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വിമാനം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു

Google Oneindia Malayalam News

ദില്ലി: ബിഎസ്എഫിന്റെ വിമാനം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും കൊല്ലപ്പെട്ടു.

ഡിസംബര്‍ 22 ന് രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. ദില്ലിയില്‍ നിന്ന് റാഞ്ചിയിലേയ്ക്ക് പുറപ്പെട്ട ബിഎസ്എഫ് ചാര്‍ട്ടര്‍ വിമാനത്തില്‍ പാരമിലിട്ടറി ടെക്‌നീഷ്യന്‍മാരാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Plane Crash

ദില്ലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബഡ്‌പോല ഗ്രാമത്തിലെ ഒരു മതിലില്‍ ഇടിച്ച് തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.

വ്യാമയാന മന്ത്രായലും അപകടത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനാപകടത്തിന്റെ വാര്‍ത്ത ഏറെ ദു:ഖിപ്പിയ്ക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ പ്രതികിച്ചു. ഉടന്‍ സംഭവ സ്ഥലത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു.

English summary
In a tragic incident, a BSF aircraft crashed in south-west Delhi's Dwarka area on Tuesday, Dec 22 morning. According to reports, all ten onboard including 8 passengers and 2 crew members have been feared dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X