പ്രണയം വാട്സാപ്പിലൂടെ, പാക് കാമുകിയെ കാണാൻ അതിർത്തിയില്‍, യുവാവിന് മുട്ടൻപണി കൊടുത്ത് ബിഎസ്എഫ്..!!
സൂറത്ത്: പാകിസ്ഥാനിലെ കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്ന് പോകാന്‍ ശ്രമിച്ച യുവാവിനെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. ഇരുപതുകാരനായ സീഷാന്‍ സിദ്ധിഖിയാണ് ബിഎസ്എഫിന്റെ പിടിയിലായത്. യുവാവിനെതിരെ ഗുജറാത്ത് പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ ഗുജറാത്തിലെത്തിയത്. കൊവിഡിനെ തുടര്‍ന്ന് അനുമതിയില്ലാതെ മഹാരാഷ്ട്ര അതിര്‍ത്തി കടന്നതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മൂന്നാംവര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ സീഷാന്‍ സൈക്കിളിലാണ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയത്. ഗുജറാത്തിലെ കച്ച്-ഈസ്റ്റ് മേഖല പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സൈക്കിളില്‍ അഹമ്മദ് നഗറില്‍ എത്തിയ സീഷാന്‍ ഒരു ബൈക്ക് സംഘടിപ്പിച്ചാണ് ബാക്കി യാത്ര തുടര്‍ന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പരിചയപ്പെട്ട പാകിസ്ഥാന് പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് കാമുകിയെ കാണാനാണ് അതിര്‍ത്തി കടന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
മഹരാഷ്ട്രയിലെ ഖാജാ നഗറിലെ വീട്ടില്‍ നിന്ന് ജൂലൈ 11നാണ് ഇയാള്‍ യാത്ര ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇന്ത്യ-പാക് അതിര്‍ത്തിക്ക് 1.5കിലോ മീറ്റര്‍ അടുത്തായി ബിഎസ്എഫ് ഇയാളെ കണ്ടെത്തിയത്. ഗുജറാത്തിലെത്തിയ ഇയാള്‍ക്ക് ആരാണ് ബൈക്ക് സംഘടിപ്പിച്ച് നല്‍കിയതെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവിന്റെ ഒരു സുഹൃത്ത് അഹമ്മദ് നഗറിലുണ്ട്. അതുവഴിയാകാം ബൈക്ക് ലഭിച്ചതെന്ന് കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications