കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം വാട്‌സാപ്പിലൂടെ, പാക് കാമുകിയെ കാണാൻ അതിർത്തിയില്‍, യുവാവിന് മുട്ടൻപണി കൊടുത്ത് ബിഎസ്എഫ്..!!

Google Oneindia Malayalam News

സൂറത്ത്: പാകിസ്ഥാനിലെ കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്ന് പോകാന്‍ ശ്രമിച്ച യുവാവിനെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. ഇരുപതുകാരനായ സീഷാന്‍ സിദ്ധിഖിയാണ് ബിഎസ്എഫിന്റെ പിടിയിലായത്. യുവാവിനെതിരെ ഗുജറാത്ത് പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ ഗുജറാത്തിലെത്തിയത്. കൊവിഡിനെ തുടര്‍ന്ന് അനുമതിയില്ലാതെ മഹാരാഷ്ട്ര അതിര്‍ത്തി കടന്നതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

bsf

മൂന്നാംവര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ സീഷാന്‍ സൈക്കിളിലാണ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയത്. ഗുജറാത്തിലെ കച്ച്-ഈസ്റ്റ് മേഖല പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സൈക്കിളില്‍ അഹമ്മദ് നഗറില്‍ എത്തിയ സീഷാന്‍ ഒരു ബൈക്ക് സംഘടിപ്പിച്ചാണ് ബാക്കി യാത്ര തുടര്‍ന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പരിചയപ്പെട്ട പാകിസ്ഥാന്‍ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് കാമുകിയെ കാണാനാണ് അതിര്‍ത്തി കടന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

മഹരാഷ്ട്രയിലെ ഖാജാ നഗറിലെ വീട്ടില്‍ നിന്ന് ജൂലൈ 11നാണ് ഇയാള്‍ യാത്ര ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇന്ത്യ-പാക് അതിര്‍ത്തിക്ക് 1.5കിലോ മീറ്റര്‍ അടുത്തായി ബിഎസ്എഫ് ഇയാളെ കണ്ടെത്തിയത്. ഗുജറാത്തിലെത്തിയ ഇയാള്‍ക്ക് ആരാണ് ബൈക്ക് സംഘടിപ്പിച്ച് നല്‍കിയതെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവിന്റെ ഒരു സുഹൃത്ത് അഹമ്മദ് നഗറിലുണ്ട്. അതുവഴിയാകാം ബൈക്ക് ലഭിച്ചതെന്ന് കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

 രാജസ്ഥാനിൽ അമിത് ഷാ കളത്തിൽ; ഫോൺ ചേർത്തിയതിൽ റിപ്പോർട്ട് തേടി കേന്ദ്രം!! സിബിഐ അന്വേഷണം വേണം രാജസ്ഥാനിൽ അമിത് ഷാ കളത്തിൽ; ഫോൺ ചേർത്തിയതിൽ റിപ്പോർട്ട് തേടി കേന്ദ്രം!! സിബിഐ അന്വേഷണം വേണം

രാജസ്ഥാനില്‍ പെട്ടത് സച്ചിന്‍ പൈലറ്റ്; വിശ്വാസ വോട്ട് നേരിടാന്‍ കോണ്‍ഗ്രസ്, വിപ്പ് ബാധകമാവുംരാജസ്ഥാനില്‍ പെട്ടത് സച്ചിന്‍ പൈലറ്റ്; വിശ്വാസ വോട്ട് നേരിടാന്‍ കോണ്‍ഗ്രസ്, വിപ്പ് ബാധകമാവും

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന; 38902 പേര്‍ക്ക് കൊവിഡ്ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന; 38902 പേര്‍ക്ക് കൊവിഡ്

English summary
BSF Arrest a man for trying to cross border to meet his Pakistani girlfriend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X