കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിന്റെ അന്തസ് കളഞ്ഞു!! തേജ് ബഹാദൂര്‍ യാദവ് ഇനി പുറത്ത്; നേരിട്ടത് കോര്‍ട്ട് മാര്‍ഷ്യല്‍!!

Google Oneindia Malayalam News

ദില്ലി: ബിഎസ്എഫ് ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ച് പോസ്റ്റിട്ട ജവാനെ ബിഎസ്എഫ് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മൂന്നുമാസമായി സൈനിക വിചാരണ നടക്കുകയായിരുന്നു.

ബിഎസ്എഫ് ക്യാമ്പിലെ സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള യാദവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യാദവ് സൈന്യത്തിന്റെ നടപടിയോട് പ്രതികരിച്ചിട്ടുണ്ട്.

 അച്ചടക്കരാഹിത്യം!!

അച്ചടക്കരാഹിത്യം!!

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സാമ്പാ ബിഎസ്എഫ് ക്യാമ്പിലായിരുന്നു തേജ് ബഹാദൂര്‍ യാദവ് സേവനമനുഷ്ടിച്ചിരുന്നത്. അച്ചടക്കരാഹിത്യം ഉള്‍പ്പെടെയുള്ള കുറ്റങ്ങളിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വിവാദം

ഫേസ്ബുക്ക് പോസ്റ്റ് വിവാദം

ജനുവരി ഒമ്പതിനാണ് അതിര്‍ത്തിയിലെ ബിഎസ്എഫ് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ആരോപണവുമായി യാദവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. എന്നാല്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാവുകയും ചെയ്തു. സൈനികര്‍ക്കുള്ള ഭക്ഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ച് വില്‍ക്കുകയാണെന്നും യാദവ് വീഡിയോയില്‍ ആരോപിച്ചിരുന്നു.

വിആര്‍എസ് നിരസിച്ചു

വിആര്‍എസ് നിരസിച്ചു

ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങളെ തുടര്‍ന്ന് സ്വയം വിരമക്കലിന് യാദവ് അപേക്ഷിച്ചെങ്കിലും ഇത് സൈനിക കോടതി അംഗീകരിച്ചിരുന്നില്ല.

സൈനികനെ മാനസിക രോഗിയാക്കി

സൈനികനെ മാനസിക രോഗിയാക്കി

ബിഎസ്എഫ് ക്യാമ്പില്‍ നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് പോസ്റ്റിട്ട ബഹാദൂറിന് മാനസിക വിഭ്രാന്തിയാണെന്നായിരുന്നു ബിഎസ്എഫിന്റെ പ്രതികരണം. എന്നാല്‍ മാനസിക വിഭ്രാന്തിയുള്ള സൈനികനെ അതിര്‍ത്തി കാക്കാന്‍ ചുമതലപ്പെടുത്തിയ സൈന്യത്തിന്റെ നടപടി ചോദ്യം ചെയ്ത് യാദവിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു.

ആരോപണം നിരസിച്ച് സൈന്യം

ആരോപണം നിരസിച്ച് സൈന്യം

ബിഎസ്എഫ് ക്യാമ്പില്‍ വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന വാദം തള്ളിയ സേന സൈനികര്‍ക്ക് ഭക്ഷണവിതരണത്തില്‍ സുതാര്യത കൊണ്ടുവരുമെന്നും ഹെല്‍ത്തി ഡയറ്റിലുള്ള ഭക്ഷണം വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.

English summary
The Border Security Force (BSF) today sacked constable Tej Bahadur Yadav after a three-month long proceeding at a summary court martial held in Jammu and Kashmir's Samba district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X