ബിഎസ്എഫ് ജവാന് വിദേശി; 35 വര്‍ഷമായി സൈന്യത്തില്‍, വിവാദമായി ട്രൈബ്യൂണല്‍ ഉത്തരവ്
ദില്ലി: ബിഎസ്എഫ് ജവാന് വിദേശിയാണെന്ന് അസമിലെ വിദേശികള്‍ക്കുള്ള ട്രൈബ്യൂണലിന്റെ പ്രഖ്യാപനം. അസമിലെ ജോര്‍ഹട്ട് ജില്ലയിലുള്ള മുസിബുര്‍ റഹ്മാന് വിദേശിയാണെന്നാണ് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും വിദേശിയാണെന്ന് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചു. അതേസമയം, ഇദ്ദേഹത്തിന്റെ രക്ഷിതാക്കളും ബന്ധുക്കളും ഇന്ത്യക്കാരുടെ പട്ടികയിലുണ്ട്. അസമിലെ വിവാദമായ പൗരത്വ പട്ടിക പരിശോധിച്ചാണ് ട്രൈബ്യൂണലിന്റെ പ്രഖ്യാപനം.

അസമില്‍ പൗരത്വം തെളിയിക്കുന്നതിന് വ്യക്തമായ രേഖകള്‍ ഹാജരാക്കാത്തവരെ വിദേശികളായി പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. രേഖകള്‍ ഇല്ലാത്തവരെ ബംഗ്ലാദേശുകാരായി കണക്കാക്കി വിദേശികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. 35 വര്‍ഷമായി അതിര്‍ത്തി രക്ഷാ സേനയില്‍ പ്രവര്‍ത്തിക്കുകയാണ് മുസീബുര്‍ റഹ്മാന്. ഇദ്ദേഹത്തിന്റെ ഭാര്യയൊഴികെ എല്ലാ കുടുംബാംഗങ്ങളും ഇന്ത്യക്കാരുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്.
എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസീബുര്‍ റഹ്മാന് പിതാവ് പറഞ്ഞു. പഞ്ചാബില്‍ സേവനം അനുഷ്ടിക്കുന്ന മുസീബുര്‍ റഹ്മാന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. നേരത്തെ മുന്‍ സൈനിക ഓഫീസര്‍ മുഹമ്മദ് സനാഉല്ല പൗരത്വ പട്ടികയ്ക്ക് പുറത്തായതും വിവാദമായിരുന്നു.
അതേസമയം, മകന് പൗരത്വ പട്ടികയില്‍ ഇല്ലാത്തത് സംബന്ധിച്ച് തനിക്ക് ട്രൈബ്യൂണലിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മുസീബുര്‍ റഹ്മാന്റെ പിതാവ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 1923 മുതലുള്ള ഭൂമി രേഖകള്‍ കുടുംബത്തിന്റെ പക്കലുണ്ട്. യഥാര്‍ഥ ഇന്ത്യക്കാരെ ഇത്തരത്തില്‍ പീഡിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന് സനാഉല്ലയെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഗുവാഹത്തി ഹൈക്കോടതി ഇദ്ദേഹത്തിന് ജാമ്യം നല്കി. അസമിലെ വിവിധ ജില്ലകളിലായി 100 ഫോറിനേഴ്സ് ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1.17 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര സഹമന്ത്രി ജി കിഷണ്‍ റെഡ്ഡി പറയുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications