കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എഫ് ജവാന്‍ വിദേശി; 35 വര്‍ഷമായി സൈന്യത്തില്‍, വിവാദമായി ട്രൈബ്യൂണല്‍ ഉത്തരവ്

Google Oneindia Malayalam News

ദില്ലി: ബിഎസ്എഫ് ജവാന്‍ വിദേശിയാണെന്ന് അസമിലെ വിദേശികള്‍ക്കുള്ള ട്രൈബ്യൂണലിന്റെ പ്രഖ്യാപനം. അസമിലെ ജോര്‍ഹട്ട് ജില്ലയിലുള്ള മുസിബുര്‍ റഹ്മാന്‍ വിദേശിയാണെന്നാണ് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും വിദേശിയാണെന്ന് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചു. അതേസമയം, ഇദ്ദേഹത്തിന്റെ രക്ഷിതാക്കളും ബന്ധുക്കളും ഇന്ത്യക്കാരുടെ പട്ടികയിലുണ്ട്. അസമിലെ വിവാദമായ പൗരത്വ പട്ടിക പരിശോധിച്ചാണ് ട്രൈബ്യൂണലിന്റെ പ്രഖ്യാപനം.

Bsf

അസമില്‍ പൗരത്വം തെളിയിക്കുന്നതിന് വ്യക്തമായ രേഖകള്‍ ഹാജരാക്കാത്തവരെ വിദേശികളായി പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. രേഖകള്‍ ഇല്ലാത്തവരെ ബംഗ്ലാദേശുകാരായി കണക്കാക്കി വിദേശികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. 35 വര്‍ഷമായി അതിര്‍ത്തി രക്ഷാ സേനയില്‍ പ്രവര്‍ത്തിക്കുകയാണ് മുസീബുര്‍ റഹ്മാന്‍. ഇദ്ദേഹത്തിന്റെ ഭാര്യയൊഴികെ എല്ലാ കുടുംബാംഗങ്ങളും ഇന്ത്യക്കാരുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്.

രാഹുലും സംഘവും കശ്മീരിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന് പോലീസ്രാഹുലും സംഘവും കശ്മീരിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന് പോലീസ്

എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസീബുര്‍ റഹ്മാന്‍ പിതാവ് പറഞ്ഞു. പഞ്ചാബില്‍ സേവനം അനുഷ്ടിക്കുന്ന മുസീബുര്‍ റഹ്മാന്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. നേരത്തെ മുന്‍ സൈനിക ഓഫീസര്‍ മുഹമ്മദ് സനാഉല്ല പൗരത്വ പട്ടികയ്ക്ക് പുറത്തായതും വിവാദമായിരുന്നു.

അതേസമയം, മകന്‍ പൗരത്വ പട്ടികയില്‍ ഇല്ലാത്തത് സംബന്ധിച്ച് തനിക്ക് ട്രൈബ്യൂണലിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മുസീബുര്‍ റഹ്മാന്റെ പിതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 1923 മുതലുള്ള ഭൂമി രേഖകള്‍ കുടുംബത്തിന്റെ പക്കലുണ്ട്. യഥാര്‍ഥ ഇന്ത്യക്കാരെ ഇത്തരത്തില്‍ പീഡിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ സനാഉല്ലയെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഗുവാഹത്തി ഹൈക്കോടതി ഇദ്ദേഹത്തിന് ജാമ്യം നല്‍കി. അസമിലെ വിവിധ ജില്ലകളിലായി 100 ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1.17 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര സഹമന്ത്രി ജി കിഷണ്‍ റെഡ്ഡി പറയുന്നത്.

English summary
BSF Jawan Declared as Foreigner by Assam Tribunal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X