പാകിസ്താന് ആക്രമണം ആവര്‍ത്തിക്കുന്നു, ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
ബീഹാറില്‍ നിന്നുള്ള ജിതേന്ദ്ര കുമാറാണ് മരിച്ചത്
ശ്രീനഗര്‍: പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. ആറ് സാധാരണക്കാര്‍ക്കും പാകിസ്താന് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റു. ബീഹാറില്‍ നിന്നുള്ള ജിതേന്ദ്ര കുമാറാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ജമ്മു കശ്മീരിലെ ആര്‍എസ് പുര, അര്‍ണിയ സെക്ടറുകളിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയത്. രാത്രി ആരംഭിച്ച ആക്രമണം രാവിലെ വരെയും തുടരുകയായിരുന്നു.
ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ തുടര്‍ന്ന് പാക് പ്രകോപനം ശക്തമായതോടെ ചില അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് പുറമേ അതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകള്‍ക്ക് നേരെയും പാകിസ്താന് ശക്തമായ ഷെല്ലാക്രമണം നടത്തുന്നത്.

പരിക്കേറ്റവര്‍
പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ അര്‍ണിയ സ്വദേശികളായ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വീടുകള്‍ക്ക് കേടുപാട്
അര്ണ്ണിയയിലെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപത്തുള്ള 20 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. അര്‍ധരാത്രി മുതല്‍ ആരംഭിച്ച വെടിവെയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവു രാവിലെ വരെ തുടരുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്കി.

ആര്‍എസ് പുരയില്‍ രണ്ട് ദിവസത്തിനിടെ
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പാക് സൈന്യം ആര്‍എസ് പുരയിലെ ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16പേര്‍ക്കാണ് ഇതിനകം തന്നെ പരിക്കേറ്റിട്ടുള്ളത്. ഷെല്ല് പൊട്ടിത്തെറിച്ച് ബിഎസ്എഫ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എ കെ ഉപാധ്യായയ്ക്ക് പരിക്കേറ്റിരുന്നു.

ആക്രമണം രാത്രിയില്‍
രാത്രിയിലായിരുന്നു ഇന്ത്യന്‍ ബോര്‍ഡര്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന് ശക്തമാായ മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ ബിഎസ്എഫ് ജവാന് പറയുന്നു.

ഒക്ടോബര്‍ 25നുണ്ടായ വെടിവെയ്പ്പിലും മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിലും എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് പാകിസ്താന് പതിവാക്കിയിരുന്നു.

പതിവാകുന്ന പാക് ലംഘനങ്ങള്‍
വ്യാഴാഴ്ച നടത്തിയ ഷെല്ലാക്രമണത്തോടെ ഒരാഴ്ചക്കിടെ പാകിസ്താന് 30 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിനിടെ ഒരു ബിഎസ്എഫ് ജവാനും ആറുവയസ്സുകാരനും പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications