കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട ജവാനെ കാണാനില്ല!! കൊന്നുതള്ളിയോ? കുടുംബം ആശങ്കയില്‍

ജവാനെക്കുറിച്ച് കുറച്ച് ദിവസമായി ഒരു വിവരവുമില്ലെന്ന് ഭാര്യാസഹോദരന്‍

  • By Manu
Google Oneindia Malayalam News

ദില്ലി: സൈനികര്‍ക്കു ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് വീഡിയോ പുറത്തുവിട്ട് രാജ്യത്തെ ഞെട്ടിച്ച ബിഎസ്എഫ് ജവാന്‍ തേജ് ബഹാദുര്‍ യാദവിനെ കാണാനില്ല. ഇതേ തുടര്‍ന്ന് ഹേബിയസ് കോര്‍പസ് പരാതി നല്‍കാനൊരുങ്ങുക യാണ് ജവാന്റെ കുടുംബം. യാദവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനു സാധിക്കുന്നില്ലെന്നും രണ്ടു കത്തുകള്‍ ബിഎസ്എഫ് ആസ്ഥാനത്തേക്ക് അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും ഭാര്യാ സഹോദരന്‍ വിജയ് പറഞ്ഞു. അവസാനമായി ഫോണില്‍ വിളിച്ചപ്പോള്‍ ബിഎസ്എഫ് ഒഫീഷ്യലുകള്‍ തന്നെ അജ്ഞാതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോവുകയാണെന്നാണ് യാദവ് പറഞ്ഞതെന്ന് ഭാര്യ വ്യക്തമാക്കി.

yadav

വിആര്‍എസ് എടുക്കാന്‍ യാദവ് ശ്രമിച്ചിരുന്നെങ്കിലും ബിഎസ്എഫ് ഇതു റദ്ദാക്കുകയായിരുന്നു. വിഎര്‍എസ് റദ്ദാക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു മറ്റൊരു രാജ്യക്കാരനോട് എന്നതുപോലെയാണ് ബിഎസ്എഫ് യാദവിനോടു പെരുമാറുന്നതെന്ന് വിജയ് പറഞ്ഞു.

jawan

രണ്ടു ദിവസം മുമ്പ് യാദവിന്റെ ഭാര്യ ശര്‍മിളയും സഹോദരന്‍ രണ്‍ബീര്‍ സിങും ബിഎസ്എഫിന്റെ ദേശീയ ആസ്ഥാനത്ത് പാരാമിലിറ്ററി ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മയ്ക്കു പരാതി നല്‍കാന്‍ എത്തിയിരുന്നു. യാദവിന്റെ വിഷയത്തില്‍ എല്ലാ വിധത്തിലുള്ള അന്വേഷണത്തിനും സഹായിക്കാമെന്ന് ശര്‍മ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

English summary
The family of BSF constable Tej Bahadur Yadav, whose video complaining of poor quality of food being served to the jawans went viral, will soon file a habeas corpus petition as they have no information of his wheareabouts. Speaking to The Indian Express, Yadav’s brother-in-law Vijay said the family is trying to contact him and even wrote two letters to the BSF, but has not got any reply.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X