കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ വസതിക്കടുത്ത് വെടിവെപ്പ്, വെടിവെച്ചത് ജവാന്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഒദ്യോഗിക വസതിക്ക് സമീപം വെടിവെപ്പ്. ബി എസ് എഫ് ജവാനാണ് ഒമര്‍ അബ്ദുള്ളയുടെ വീടിന് സമീപത്ത് വെടിയുതിര്‍ത്തത്. മുഖ്യമന്ത്രിയുടെ വീട്ടിലെ സുരക്ഷാസംഘത്തില്‍പ്പെട്ടതാണ് ഇയാള്‍. ഇയാളുടെ ഓട്ടോമാറ്റിക് റൈഫിളില്‍ നിന്നും അബന്ധത്തില്‍ വെടി പൊട്ടിയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസികമായി അസ്വസ്ഥനായ ജവാനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

വെടിയുതിര്‍ത്ത ജവാനെ മുഖ്യമന്ത്രിയുടെ വീട്ടിലെ സുരക്ഷാസംഘത്തില്‍ നിന്നും മാറ്റി. രാവിലെ ഏഴ് മണിയോടെ അഞ്ച് തവണയാണ് വെടി പൊട്ടിയത്. വെടിയുതിര്‍ത്ത ജവാനെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഉടന്‍തന്നെ പിടികൂടി. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വീട്ടില്‍ ആക്രമണം നടക്കുകയാണ് എന്ന് കരുതി സമീപവാസികള്‍ പരിഭ്രാന്തരായി.

omar-abdullah

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള വെടിവെപ്പ് നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഗുപ്കാര്‍ റോഡ് മേഖലയിലുള്ള ഔദ്യോഗിക വസതിക്ക് സമീപം വെടിപൊട്ടിയ കാര്യം ഒമര്‍ അബ്ദുള്ള പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തന്റെ സുരക്ഷാ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

അതേസമയം, ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാകിസ്താന്‍ റേഞ്ചേഴ്‌സ് സൗസിയാനിലെ അതിര്‍ത്തി രക്ഷാ സേനയുടെ പോസ്റ്റിന് നേരെയാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

English summary
BSF Jawan Opens Fire Outside Omar Abdullah's Residence in Srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X