• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറങ്ങി വാടാ പാകിസ്താനി, പൗരത്വം ഞങ്ങള്‍ തരാം, ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചു

ദില്ലി: അക്രമികള്‍ ദില്ലിയിലെ കലാപത്തില്‍ സൈനികനെ പോലും വെറുതെ വിടില്ലെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. സൈനികരെ രാജ്യസ്‌നേഹത്തിന്റെ പ്രതീകമായി കാണിക്കുന്നത് വെറും പ്രചാരണം മാത്രമാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ മുഹമ്മദ് അനീസ് എന്ന ജവാന്റെ വീട് കലാപകാരികള്‍ കത്തിച്ചിരിക്കുകയാണ്. വീടിന്റെ ബോര്‍ഡില്‍ നിന്ന് സൈനികനാണെന്ന് മനസ്സിലായിട്ടുമായിരുന്നു അക്രമം.

അതേസമയം ഈ മേഖലയിലേക്ക് ഇതേ വരെ പോലീസ് എത്തി നോക്കിയിട്ട് പോലുമില്ലെന്നാണ് പരാതി. ഇതുപോലെ നിരവധി പേരുടെ ദുരിതങ്ങളാണ് കലാപത്തിന് പിന്നാലെ പുറത്തേക്ക് എത്തികൊണ്ടിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ വിവാഹം കഴിച്ച പെണ്‍കുട്ടിക്ക് കലാപത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സംഭവവും ഇതിനിടെ പുറത്തുവന്നിരിക്കുകയാണ്. വെറും 12 ദിവസമാണ് ഇവര്‍ ഒരുമിച്ച് താമസിച്ചത്.

ഭയന്നു വിറച്ച് നോര്‍ത്ത്ഈസ്റ്റ് ദില്ലി

ഭയന്നു വിറച്ച് നോര്‍ത്ത്ഈസ്റ്റ് ദില്ലി

നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ഓരോ വീട്ടിലും മുസ്ലീങ്ങള്‍ കൂട്ടമായി ഭയത്തോടെ ഒളിച്ചിരിക്കുകയാണ്. മുഹമ്മദ അനീസ് എന്ന ബിഎസ്എഫ് ജവാനും ഇതേ ഭയത്തോടെയാണ് ഒളിച്ചിരിക്കുന്നത്. അനീസ് തന്റെ വീടിന് പുറത്തുള്ള അഡ്രസ് ബോര്‍ഡിലായിരുന്നു പ്രതീക്ഷ വെച്ചിരുന്നത്. ഖാസ് ഖജൂരി ഖലിയിലെ 76ാം നമ്പര്‍ വീടായിരുന്നു അനീസിന്റേത്. എന്നാല്‍ ഇയാളുടെ പേരുകള്‍ കണ്ടതോടെ വീടുകള്‍ തല്‍ക്കക്ഷണം കലാപകാരികള്‍ കത്തിക്കുകയായിരുന്നു.

ഇറങ്ങിവാടാ പാകിസ്താനി

ഇറങ്ങിവാടാ പാകിസ്താനി

അക്രമികള്‍ ആദ്യം അനീസിന്റെ വീടിന് പുറത്തുണ്ടായിരുന്ന കാറുകള്‍ കത്തിച്ചു. പിന്നീട് ഇയാളുടെ വീടിനാണ് തീകൊളുത്തിയത്. കല്ലുകള്‍ കൊണ്ട് നിര്‍ത്താതെയുള്ള എറിയലായിരുന്നു അടുത്തത്. ഇറങ്ങി വാടാ പാകിസ്താനി. നിനക്ക് ഞങ്ങള്‍ പൗരത്വം തരാമെന്നായിരുന്നു ഇവര്‍ അലറി വിളിച്ചത്. ഗ്യാസ് സിലിണ്ടര്‍ വീടിനുള്ളിലേക്ക് എറിഞ്ഞാണ് തീകൊളുത്തിയത്. അനീസ് മൂന്ന് വര്‍ഷത്തോളം കശ്മീരില്‍ ബിഎസ്എഫിന്റെ ഭാഗമായിരുന്നു. 2013ലാണ് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്. ഇവര്‍ പിന്‍വാതില്‍ വഴിയാണ് രക്ഷപ്പെട്ടത്. ഒടുവില്‍ സഹായത്തിന് അര്‍ധസൈനിക വിഭാഗമെത്തുകയും ചെയ്തു.

ജീവിതം തകര്‍ത്തു

ജീവിതം തകര്‍ത്തു

കലാപത്തില്‍ ഏറ്റവുമധികം നഷ്ടമുണ്ടായ കുടുംബമാണ് അനീസിന്റേത്. 35 മുസ്ലീം വീടുകളാണ് ഈ മേഖലയില്‍ അഗ്നിക്കിരയായത്. അനീസിന്റെ വീട്ടില്‍ തന്നെയായിരുന്നു എല്ലാ സമ്പാദ്യവും വെച്ചിരുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രണ്ട് വിവാഹങ്ങള്‍ ഇവരുടെ കുടുംബത്തില്‍ നടക്കാനുണ്ടായിരുന്നു. അനീസിന്റെ വിവാഹം മെയിലാണ് നടക്കേണ്ടിയിരുന്നത്. സഹോദരിയുടെ വിവാഹം ഏപ്രിലില്‍ നടക്കേണ്ടതായിരുന്നു. ഇവര്‍ സൂക്ഷിച്ച വെച്ച ആഭരണങ്ങള്‍, പണം എല്ലാം കത്തി നശിച്ചു. അതേസമയം പുറത്തുനിന്നുള്ളവരാണ് കലാപകാരികള്‍ എന്ന് അനീസിന്റെ കുടുംബം പറയുന്നു.

തസ്ലീനിന്റെ തീരാ ദു:ഖം

തസ്ലീനിന്റെ തീരാ ദു:ഖം

വിവാഹം കഴിഞ്ഞ് വെറും 12 ദിവസത്തിനുള്ളില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട തസ്ലീനിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 14നാണ് തസ്ലീന്‍ അഷ്ഫാഖിനെ വിവാഹം ചെയ്യുന്നത്. ബുലന്ധ്‌ഷെഹറില്‍ വെച്ചായിരുന്നു വിവാഹം. ഇവര്‍ മുസ്തഫബാദില്‍ എത്തുമ്പോഴേക്ക് കലാപം തുടങ്ങിയിരുന്നു. വിവാഹത്തിലെ തിരക്കുകള്‍ കാരണം ഇവര്‍ക്ക് ഒരുമിച്ച് സമയം ചെലവിടാന്‍ പോലും സാധിച്ചിരുന്നില്ല. ഇലക്ട്രീഷ്യനായിരുന്ന അഷ്ഫാഖിനെ സമീപത്തെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ശരിയാക്കാനായി വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തിരിച്ചുവന്നില്ല. ആരോ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു. താന്‍ ഒരിക്കല്‍ മാത്രമാണ് അഷ്ഖാഫുമായി ഭക്ഷണം കഴിച്ചതെന്ന് തസ്ലീന്‍ പറഞ്ഞു.

അവന് ഡോക്ടറാകണമായിരുന്നു

അവന് ഡോക്ടറാകണമായിരുന്നു

15കാരന്‍ ഇത്ത്മിനാന്‍ അഹമ്മദിനും നേരിട്ടത് ദാരുണാന്ത്യമായിരുന്നു. ഫെബ്രുവരി 26ന് കുറച്ച് പാല്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു അഹമ്മദ്. എന്നാല്‍ പിന്നീട് കുട്ടി തിരിച്ചുവന്നതേയില്ല. തലയ്ക്ക് വെടിയേറ്റ് മരിച്ചതായി പിന്നീടാണ് കണ്ടെത്തിയത്. ഇത്ത്മിനാന്റെ സംസ്‌കാരത്തിന് വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഇത്ത്മിനാന് ഡോക്ടറാവണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതിനായി കോച്ചിംഗ് ക്ലാസില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം വലിയ ഭയത്തിലാണ് മുസ്ലീം വിഭാഗമുള്ളതെന്ന് ഇത്ത്മിനാന്റെ ബന്ധുക്കള്‍ പറഞ്ഞു.

സ്വപ്‌നങ്ങള്‍ തകര്‍ന്നു

സ്വപ്‌നങ്ങള്‍ തകര്‍ന്നു

കൊല്ലപ്പെട്ടവരില്‍ അധികവും സാധാരണ തൊഴിലാളികളാണ്. ബിസിനസുകാര്‍, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി കാത്തിരിക്കുന്നവര്‍, പോലീസുകാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നിവരെല്ലാം കൊല്ലപ്പെട്ടവരിലുണ്ട്. 26കാരനായ രാഹുല്‍ സോളങ്കി സിവില്‍ എഞ്ചിനിയീറാണ്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 500 വാഹനങ്ങള്‍, 80 വീടുകള്‍ എന്നിവ കലാപകാരികള്‍ കത്തിച്ചിട്ടുണ്ട്. 52 കടകളും, മൂന്ന് ഫാക്ടറികളും രണ്ട് സ്‌കൂളുകളും കത്തിച്ചിട്ടുണ്ട്. പലരെയും സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യമാണ് കലാപകാരികള്‍ക്ക് ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്.

ബീഹാറില്‍ നിതീഷിന്റെ ഡബിള്‍ ഗെയിം.... കോണ്‍ഗ്രസുമായി അടുക്കുന്നു, എന്‍ആര്‍സിയില്‍ ലക്ഷ്യം ഇങ്ങനെ

English summary
Bsf jawan's house burned down by rioters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X