കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി എത്തിയവരെ വെടിവെച്ചിട്ടു

  • By Sruthi K M
Google Oneindia Malayalam News

ഫിറോസ്പൂര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കള്ളക്കടത്തുകാരെ ബിഎസ്എഫ് വെടിവെച്ചിട്ടു. പഞ്ചാബിലെ മെഹന്തിപൂര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. പത്ത് കിലോ മയക്കു മരുന്നുമായാണ് കള്ളക്കടത്തുകാര്‍ എത്തിയത്. കൊല്ലപ്പെട്ടത് രണ്ട് പാകിസ്താന്‍ക്കാരും രണ്ടു ഇന്ത്യക്കാരുമാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

4.40ഓടെയാണ് സൈന്യം ഇവരെ വെടിവെച്ചു വീഴ്ത്തിയത്. മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പറയുന്നു. പാകിസ്താനില്‍ നിന്നും രണ്ടു പേര്‍ മയക്കുമരുന്ന് വില്‍ക്കാനായി എത്തുകയായിരുന്നു. ഇവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു രണ്ട് ഇന്ത്യക്കാര്‍.

indianarmy

കൊല്ലപ്പെട്ടവരിലെ രണ്ട് ഇന്ത്യക്കാര്‍ ഏതു ജില്ലക്കാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആയുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു. സംഭവസ്ഥലത്തു നിന്ന് രണ്ടു തോക്കുകളും ഒരു മോട്ടോര്‍സൈക്കിളും കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നും മയക്കുമരുന്നു വില്‍ക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തിയിരുന്നതായും അവര്‍ തിരികെ പോയതായും സംശയിക്കുന്നുണ്ട്.

ഇതിനുമുന്‍പും ഇന്ത്യാ-പക് അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി കള്ളക്കടത്തുകാര്‍ എത്തിയിരുന്നു. ഇവരെ ബിഎസ്എഫ് വെടിവെച്ചു കൊല്ലുകയും ചെയ്തിട്ടുണ്ട്.

English summary
The Border Security Force (BSF) shot dead four persons, including two Pakistani intruders, and seized 10kg of heroin from their possession on the Indo-Pak border in Punjab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X