കള്ളപ്പണത്തിന് 'അതിര്‍ത്തി വഴി'; ബിഎസ്എഫ് പിടിച്ചെടുത്തത് ലക്ഷങ്ങള്‍!അതീവസുരക്ഷ കാറ്റില്‍പ്പറന്നു!!
കൊല്‍ക്കത്ത: അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് കടത്താനിരുന്ന ലക്ഷങ്ങളുടെ കള്ളനോട്ട് ബിഎസ്എഫ് പിടിച്ചെടുത്തു. ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ മാല് ജില്ലയില്‍ നിന്നാണ് ബിഎസ്എഫിന്റെ 24 ബറ്റാലിയന് ഒരു ബാഗ് നിറയെ വ്യാജകറന്‍സികള്‍ പിടിച്ചെടുത്തത്. 6.96 ലക്ഷത്തോളം വരുന്ന പുതിയ 2000 രൂപ നോട്ടുകളുടെ വ്യാജനായിരുന്നു ബാഗിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോരി- അനന്തപൂര്‍ അതിര്‍ത്ഥിയിലെ നമ്പര്‍ 179ാം ഗേറ്റില്‍ സുരക്ഷാ ഏജന്‍സി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഉടനീളം ബിഎസ്എഫ് പരിശോധന ശക്തമാക്കിയിരുന്നു. സംഭവത്തില്‍ ബിഎസ്എഫും മാല്‍ഡ പോലീസും കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപയുടെ വ്യാജ കറന്സികളുമായെത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വ്യാപക റെയ്ഡ്. 2000 രൂപയുടെ 50 വ്യാജനോട്ടുകളുമായെത്തിയ 26കാരനായ അമാജുദ്ദീന് ഷെയ്ഖാണ് ബൈഷ്ണഭ നഗര്‍ പോലീസ് ദേശീയ പാത 34ല്‍ നിന്ന്് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച മറ്റ് രണ്ടുപേരും വ്യാജനോട്ടുകളുമായി പോലീസിന്റെ പിടിയിലായിരുന്നു. ഇന്ത്യയുടെ വ്യാജനോട്ട് മാഫിയയുടെ കേന്ദ്രങ്ങളെന്നറിയപ്പെടുന്ന പ്രദേശങ്ങളാണ് ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ മാല്‍ഡ, മുര്‍ഷിദാബാദ്, എന്നീ സ്ഥലങ്ങള്‍.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications