കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണത്തിന് 'അതിര്‍ത്തി വഴി'; ബിഎസ്എഫ് പിടിച്ചെടുത്തത് ലക്ഷങ്ങള്‍!അതീവസുരക്ഷ കാറ്റില്‍പ്പറന്നു!!

Google Oneindia Malayalam News

കൊല്‍ക്കത്ത: അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് കടത്താനിരുന്ന ലക്ഷങ്ങളുടെ കള്ളനോട്ട് ബിഎസ്എഫ് പിടിച്ചെടുത്തു. ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ മാല്‍ ജില്ലയില്‍ നിന്നാണ് ബിഎസ്എഫിന്റെ 24 ബറ്റാലിയന്‍ ഒരു ബാഗ് നിറയെ വ്യാജകറന്‍സികള്‍ പിടിച്ചെടുത്തത്. 6.96 ലക്ഷത്തോളം വരുന്ന പുതിയ 2000 രൂപ നോട്ടുകളുടെ വ്യാജനായിരുന്നു ബാഗിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോരി- അനന്തപൂര്‍ അതിര്‍ത്ഥിയിലെ നമ്പര്‍ 179ാം ഗേറ്റില്‍ സുരക്ഷാ ഏജന്‍സി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഉടനീളം ബിഎസ്എഫ് പരിശോധന ശക്തമാക്കിയിരുന്നു. സംഭവത്തില്‍ ബിഎസ്എഫും മാല്‍ഡ പോലീസും കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

currencynote

ഒരു ലക്ഷം രൂപയുടെ വ്യാജ കറന്‍സികളുമായെത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വ്യാപക റെയ്ഡ്. 2000 രൂപയുടെ 50 വ്യാജനോട്ടുകളുമായെത്തിയ 26കാരനായ അമാജുദ്ദീന്‍ ഷെയ്ഖാണ് ബൈഷ്ണഭ നഗര്‍ പോലീസ് ദേശീയ പാത 34ല്‍ നിന്ന്് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച മറ്റ് രണ്ടുപേരും വ്യാജനോട്ടുകളുമായി പോലീസിന്റെ പിടിയിലായിരുന്നു. ഇന്ത്യയുടെ വ്യാജനോട്ട് മാഫിയയുടെ കേന്ദ്രങ്ങളെന്നറിയപ്പെടുന്ന പ്രദേശങ്ങളാണ് ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ മാല്‍ഡ, മുര്‍ഷിദാബാദ്, എന്നീ സ്ഥലങ്ങള്‍.

English summary
The Border Security Force (BSF) has seized a huge consignment of Fake Indian Currency Notes (FICN) from the Indo-Bangladesh border at Kaliachak in Malda district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X