35 കോടി രൂപയുടെ മയക്കുമരുന്ന് ബിഎസ്എഫ് പിടികൂടി; പിന്നില്‍ പാക്കിസ്ഥാന്?
ദില്ലി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 35 കോടിരൂപ വിലമതിക്കുന്ന ഹെറോയിന്‍ ബിഎസ്എഫ് പിടികൂടി. പഞ്ചാബിലെ കക്കര്‍ അതിര്‍ത്തിയില്‍ വെച്ചാണ് ബിഎസ്എഫും നാര്‍ക്കോട്ടിക്ക് ഏജന്‍സിയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ വന്‍തോതിലുള്ള ഹെറോയിന്‍ പിടികൂടുന്നത്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണിത്.
7 പാക്കറ്റുകളിലാക്കി ടാപ്പുകൊണ്ട് സുരക്ഷിതമാക്കിയ നിലയിലായിരുന്നു ഹെറോയിന്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി രക്ഷാസേന നാര്‍ക്കോട്ടിക് സെല്ലുമായി ചേര്‍ന്ന് ഓപ്പറേഷന് നടത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഏജന്‍സികള്‍ അറിയിച്ചു.

നേരത്തെ ജനുവരി 30ന് 4 പാക്കറ്റ് ഹെറോയിന്‍ പിടികൂടിയിരുന്നു. പാക്കിസ്ഥാന് അതിര്‍ത്തിവഴി വന്‍തോതിലാണ് മയക്കുമരുന്നകള്‍ പഞ്ചാബിലെത്തുന്നത്. രാജ്യത്തുതന്നെ ഏറ്റവും വലിയതോതില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി പഞ്ചാബ് മാറിക്കഴിഞ്ഞു. പഞ്ചാബിനെ മയക്കുമരുന്നില്‍ നിന്നും മുക്തനാക്കുമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.
More From
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications