കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

35 കോടി രൂപയുടെ മയക്കുമരുന്ന് ബിഎസ്എഫ് പിടികൂടി; പിന്നില്‍ പാക്കിസ്ഥാന്‍?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 35 കോടിരൂപ വിലമതിക്കുന്ന ഹെറോയിന്‍ ബിഎസ്എഫ് പിടികൂടി. പഞ്ചാബിലെ കക്കര്‍ അതിര്‍ത്തിയില്‍ വെച്ചാണ് ബിഎസ്എഫും നാര്‍ക്കോട്ടിക്ക് ഏജന്‍സിയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ വന്‍തോതിലുള്ള ഹെറോയിന്‍ പിടികൂടുന്നത്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണിത്.

7 പാക്കറ്റുകളിലാക്കി ടാപ്പുകൊണ്ട് സുരക്ഷിതമാക്കിയ നിലയിലായിരുന്നു ഹെറോയിന്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി രക്ഷാസേന നാര്‍ക്കോട്ടിക് സെല്ലുമായി ചേര്‍ന്ന് ഓപ്പറേഷന്‍ നടത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഏജന്‍സികള്‍ അറിയിച്ചു.

heroin

നേരത്തെ ജനുവരി 30ന് 4 പാക്കറ്റ് ഹെറോയിന്‍ പിടികൂടിയിരുന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിവഴി വന്‍തോതിലാണ് മയക്കുമരുന്നകള്‍ പഞ്ചാബിലെത്തുന്നത്. രാജ്യത്തുതന്നെ ഏറ്റവും വലിയതോതില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി പഞ്ചാബ് മാറിക്കഴിഞ്ഞു. പഞ്ചാബിനെ മയക്കുമരുന്നില്‍ നിന്നും മുക്തനാക്കുമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.
English summary
BSF seizes 7 kg heroin worth Rs 35 crore near India-Pakistan border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X