പത്താന്‍കോട്ടിനടുത്ത് നുഴഞ്ഞുകയറ്റ ശ്രമം, ബിഎസ്എഫ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടിനടുത്ത് പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഒരാള്‍ ബിഎസ്എഫ് ഏറ്റുമുട്ടലില്‍ മരിച്ചു. മൂന്ന് പേരാണ് നുഴഞ്ഞുകറാന്‍ ശ്രമിച്ചതെന്നും ഒരാള്‍ മരിച്ചു മറ്റ് രണ്ട്‌പേരും ഓടി രക്ഷപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്.
രക്ഷപ്പെട്ടവര്‍ പാകിസ്താന്‍ ഭാഗത്തേക്കാണ് കടന്നുകളഞ്ഞതെന്നും കൊല്ലപ്പെട്ടയാളുടെ മൃതദേഹം പാകിസ്താന്‍ ഭാഗത്താണ് കിടക്കുന്നതെന്നും ബിഎസ്എഫ് അറിയിച്ചു.

കനത്ത മൂടല്‍ മഞ്ഞിന്റെ മറവിലാണ് ഇവര്‍ അതിര്‍ത്തിയിലെ കമ്പിവേലികള്‍ മുറിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകറാന്‍ ശ്രമിച്ചത്. പാകിസ്താനില്‍ നിന്ന് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്താന്‍ മയക്കുമരുന്ന് മാഫിയ ഉപയോഗിക്കുന്നത് ഈ മേഖലയാണ്. അതിനാല്‍ തന്നെ നുഴഞ്ഞ് കയറിയവര്‍ തീവ്രവാദികളാണോ മയക്കുമരുന്ന് മാഫിയയിലെ അംഗങ്ങളാണോ എന്നകാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ ആതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications