അട്ടാരിയില്‍ ബിഎസ്എഫ് ജവാന്മാര്‍ക്ക് ആദരവുമായി റാഡിക്കോ ഖൈത്താന്റെ 'സ്പിരിറ്റ് ഓഫ് വിക്ടറി'
അട്ടാരി: രാജ്യത്തിന്റെ അതിര്‍ത്തികളില്‍ കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കുന്ന ബിഎസ്എഫ് ജവാന്മാര്‍ക്ക് ആദരവുമായി പ്രമുഖ കമ്പനിയായ റാഡിക്കോ ഖൈത്താന്‍. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് പഞ്ചാബിലെ അട്ടാരി-വാഗ അതിര്‍ത്തിയില്‍ നടന്ന ചടങ്ങ് ദേശസ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമായി മാറി.
രാജ്യ തലസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഒപ്പം നമ്മുടെ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന അതിര്‍ത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) ധീരരായ സൈനികര്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തി. അവരുടെ സ്വാതന്ത്ര്യ ദിന പരേഡ് ഇന്ത്യന്‍ ജനതയുടെ അച്ചടക്കത്തിന്റെയും ഐക്യത്തിന്റെയും അജയ്യമായ ആത്മധൈര്യത്തിന്റെയും പ്രകടനമായി മാറി. ഈ അവസരത്തില്‍, റാഡിക്കോ-ഖൈതാന്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ ധീരതത്തിനും ത്യാഗ മനോഭാവത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു.

ഈ വര്‍ഷം നടന്ന അട്ടാരിയിലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ റാഡിക്കോ ഖൈത്താന്‍ ലിമിറ്റഡിന്റെ 'സ്പിരിറ്റ് ഓഫ് വിക്ടറി'യെ പ്രതിധ്വനിക്കുന്നു. രാഷ്ട്രത്തെ രൂപപ്പെടുത്തിയ മൂല്യങ്ങള്‍ക്കുള്ള ആദരാഞ്ജലിയാണ് സ്പിരിറ്റ് ഓഫ് വിക്ടറി.
വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യം, ഓരോ പ്രവൃത്തിയിലും തീരുമാനത്തിലും പരസ്പര ബഹുമാനം, വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യം. ചെറുതോ വലുതോ ആയാലും എല്ലാ നേട്ടങ്ങളിലും മഹത്വം കാണുന്ന മനോഭാവം എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്നതാണ് സ്പിരിറ്റ് ഓഫ് വിക്ടറി.

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ അട്ടാരിയില്‍ ബിഎസ്എഫ് രാഷ്ട്രത്തെ അഭിവാദ്യം ചെയ്തു ഈ വേളയില്‍ ശക്തമായ ഒരു ഇന്ത്യ കെട്ടിപ്പടുത്താന്‍ റാഡിക്കോ ഖൈതാന്‍ എല്ലാ പൗരന്മാരെയും ക്ഷണിക്കുന്നു.
ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് രക്ഷിച്ച് ഇന്ത്യയെ അഭിമാനകരമായ ഒരു പരമാധികാര റിപ്പബ്ലിക്കാക്കി മാറ്റിയ ഊര്‍ജമാണ് അട്ടാരിയിലെ ഇന്നത്തെ അന്തരീക്ഷവും പരേഡും പ്രതിഫലിപ്പിക്കുന്നത്. ബിഎസ്എഫ് ജവാന്‍മാരുടെ അഭ്യാസങ്ങള്‍ മുതല്‍ അലയടിക്കുന്ന ത്രിവര്‍ണ്ണ പതാകകളുടെ കടല്‍ വരെ ദേശസ്‌നേഹത്തിന്റെ മഹത്തായ തെളിവായി മാറി.

അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ സാന്നിധ്യം പോലെ, രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ഐക്യവും ആഘോഷിക്കുന്നതില്‍ റാഡിക്കോ ഖൈതാന്‍ ഓരോ ഇന്ത്യക്കാരനോടൊപ്പം നികൊള്ളുന്നു. വിജയത്തിന്റെ സ്പിരിറ്റ് പരേഡുകളില്‍ മാത്രമല്ല കാണപ്പെടുന്നത്. ഓരോ ഇന്ത്യക്കാരന്റെയും ധൈര്യത്തിലും മഹത്വത്തിലും സാഹോദര്യത്തിലും അടങ്ങിയിരിക്കുന്നു.












Click it and Unblock the Notifications