കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരില്‍ വീണ്ടും പാക് പ്രകോപനം: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു, പാക് സൈന്യം കുരുതി തുടങ്ങി!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് റേഞ്ചര്‍മാര്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ആര്‍എസ് പുര സെക്ടറിലായിരുന്നു സംഭവം. ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ എ സുരേഷാണ് കൊല്ലപ്പെട്ടത്.

ജനുവരി 17ന് രാത്രി അതിര്‍ത്തിയില്‍ വച്ചുണ്ടായ വെടിവെയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടതായി ബിഎസ്എഫ് വക്താവ് വ്യക്തമാക്കി. തമിഴ്നാട്ടിലെ ബന്ദരചട്ടി പട്ടി സ്വദേശിയാണ് കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍. പ്രകോപനമില്ലാതെ പാക് റേഞ്ചര്‍മാര്‍ നടത്തിയ വെടിവെയ്പോടെ അതിര്‍ത്തിയില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുങ്ങിയിട്ടുണ്ട്. പാക് വെടിവെയ്പില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചതോടെ സൈന്യം നടത്തിയ വെടിവെയ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്‍ പ്രകോപനം ആരംഭിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് പാകിസ്താന് ഏഴ് സൈനികരെ നഷ്ടമായത്.

ബിഎസ്എഫ് തിരിച്ചടിച്ചു

ബിഎസ്എഫ് തിരിച്ചടിച്ചു


ജമ്മുകശ്മീരിലെ ആര്‍എസ് പുര സെക്ടറില്‍ ബുധനാഴ്ച രാത്രി പാക് സൈന്യം പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിലാണ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടത്. ബിഎസ്എഫും പാക് നീക്കത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. അര്‍ദ്ധരാത്രി വരെയും പാക് സൈന്യം ആക്രമണം തുടര്‍ന്നുവെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് അതിര്‍ത്തി ഗ്രാമങ്ങളെയും ഭീതിയിലാഴ്ത്തിയിരുന്നു.

ഏഴ് പാക് സൈനികര്‍

ഏഴ് പാക് സൈനികര്‍

ഇന്ത്യന്‍ സൈന്യം ഏഴ് പാക് സൈനികരെ ഏറ്റുമുട്ടലില്‍ വധിച്ചു. ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ചാണ് ഇന്ത്യന്‍ സൈന്യം ഏഴ് പാക് സൈനികരെ വധിച്ചത്. നാല് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 13ന് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ മരിച്ചതിനെ തുടര്‍ന്ന് സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ഏഴ് പാക് സൈനികര്‍ മരിച്ചത്.

 പാകിസ്താന് റാവത്തിന്റെ മുന്നറിയിപ്പ്

പാകിസ്താന് റാവത്തിന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ സൈന്യത്തെ സൈനിക പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കരുതെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തിയിരുന്നു. 70ാം കരസേനാ ദിനത്തില്‍ സംസാരിക്കുമ്പോഴാണ് ബിപിന്‍ റാവത്ത് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്. പാക് സൈന്യം ജമ്മു കശ്മീരിലെ നിയന്ത്രണരേഖ വഴി ഭീകരെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും റാവത്ത് ചൂണ്ടിക്കാണിച്ചിരുന്നു. നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായാല്‍ പാക് സൈന്യത്തിനെതിരെ പ്രത്യാക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 പാക് പ്രകോപനം തുടര്‍ന്നാല്‍ വെറുതെയിരിക്കില്ല

പാക് പ്രകോപനം തുടര്‍ന്നാല്‍ വെറുതെയിരിക്കില്ല

പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോട് ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2017ല്‍ മാത്രം 720 തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തിയിലും ജമ്മുകശ്മീരിലും ഉണ്ടായ ആക്രമണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. 2016 449 തവണ വെടിനിര്‍ത്തല്‍‌ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയ പാക് സൈന്യം 2017ല്‍ 720 തവണയാണ് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. കഴിഞ്ഞ ഒക്ടോബര്‍ വരെ 12 സാധാരണക്കാരും 17 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് അതിര്‍ത്തിയില്‍ വച്ച് കൊല്ലപ്പെട്ടത്.

English summary
A Border Security Force jawan was killed as Pakistani Rangers resorted to heavy mortar shelling along the international border in Arnia and R S Pura sectors late Wednesday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X