വെടിനിര്‍ത്തല്‍ ലംഘനം, റിപ്പബ്ലിക്ക് ദിനത്തില്‍ ബിഎസ്എഫ് പാക് റേഞ്ചേഴ്സിന് മധുരം കൈമാറിയില്ല
നേരത്തെയും അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാക് സേനകള്‍ മധുരം കൈമാറാറില്ലായിരുന്നു
അത്താരി: 69ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പതിവുകള്‍ തെറ്റിച്ച് ബിഎസ്എഫ്. ഇത്തവണ പാകിസ്ഥാന് അതിര്‍ത്തി രക്ഷാസേനയായ പാകിസ്ഥാന് റേഞ്ചേഴ്സിന് മധുരവും ആശംസയും കൈകമാറാന്‍ ബിഎസ്എഫ് തയ്യാറായില്ല. അതിര്‍ത്തിയില്‍ പാകിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതിനെ തുടര്‍ന്നാണിത്.

രാജ്യാന്തര അതിര്‍ത്തിയിലും ജമ്മുവിലെ നിയന്ത്രണ രേഖയിലും പാകിസ്താന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘന നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് മധുരം കൈമാറാന്‍ ബിഎസ്എഫ് തയ്യാറാവാതിരുന്നതെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ പാക് റേഞ്ചേഴ്സിനെ അറിയിച്ചിരുന്നുവെന്ന് ബിഎസ്എഫ് വക്താക്കള്‍ പറഞ്ഞു. സാധാരണയായി റിപ്പബ്ലിക്ക് ദിനത്തിന് പുറമേ ഈദ്, ദീപാലി ആഘോഷ സമയത്തുമാണ് ഇന്ത്യ-പാക് അതിര്‍ത്തി സേനകള്‍ മധുരപലഹാരങ്ങളും ആശംസകളും കൈമാറാറുള്ളത്.

നേരത്തെയും അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാക് സേനകള്‍ മധുരം കൈമാറാറില്ലായിരുന്നു. പഞ്ചാബിലെ അത്താരി-വാഗാ ചെക്ക്പോസ്റ്റിലായിരുന്നു സ്ഥിരമായി മധുരം കൈമാറാറുള്ളത്. പാകിസ്ഥാനുമായി 553 കിലോമീറ്ററുള്ള അന്താരാഷ്ട്ര അതിര്‍ത്തിയാണ് ഇന്ത്യ ഇവിടെ പങ്കിടുന്നത്. അതേസമയം അക്രമം അതിരുവിടുന്നുവെന്നും ഇത് അവസാനിപ്പിക്കേണ്ട സമയമായെന്നും ബിഎസ്എഫ് റേഞ്ചേഴ്സിനെ അറിയിച്ചിട്ടുണ്ട്.
പ്രതിഷേധ പ്രകടനങ്ങളെ മുന്നറിയിപ്പായി കാണണമെന്ന് ബിഎസ്എഫ് പാകിസ്ഥാനോട് പറഞ്ഞിട്ടുണ്ട്. സാധാരണക്കാരും ജവാന്മാരും ഒരുപോലെ കൊല്ലപ്പെടുന്നത് ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്ന് സൈനിക നേതൃത്വം പറയുന്നു. അതേസമയം ശക്തമായി തിരിച്ചടിക്കാനൊരുങ്ങുകയാണ് ബിഎസ്എഫ്. ഇതിന് ഉന്നത സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അനുവാദം ലഭിച്ചിട്ടുണ്ട്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications