കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍ ലംഘനം, റിപ്പബ്ലിക്ക് ദിനത്തില്‍ ബിഎസ്എഫ് പാക് റേഞ്ചേഴ്‌സിന് മധുരം കൈമാറിയില്ല

നേരത്തെയും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാക് സേനകള്‍ മധുരം കൈമാറാറില്ലായിരുന്നു

  • By Vaisakhan
Google Oneindia Malayalam News

അത്താരി: 69ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പതിവുകള്‍ തെറ്റിച്ച് ബിഎസ്എഫ്. ഇത്തവണ പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസേനയായ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന് മധുരവും ആശംസയും കൈകമാറാന്‍ ബിഎസ്എഫ് തയ്യാറായില്ല. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതിനെ തുടര്‍ന്നാണിത്.

1

രാജ്യാന്തര അതിര്‍ത്തിയിലും ജമ്മുവിലെ നിയന്ത്രണ രേഖയിലും പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘന നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് മധുരം കൈമാറാന്‍ ബിഎസ്എഫ് തയ്യാറാവാതിരുന്നതെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ പാക് റേഞ്ചേഴ്‌സിനെ അറിയിച്ചിരുന്നുവെന്ന് ബിഎസ്എഫ് വക്താക്കള്‍ പറഞ്ഞു. സാധാരണയായി റിപ്പബ്ലിക്ക് ദിനത്തിന് പുറമേ ഈദ്, ദീപാലി ആഘോഷ സമയത്തുമാണ് ഇന്ത്യ-പാക് അതിര്‍ത്തി സേനകള്‍ മധുരപലഹാരങ്ങളും ആശംസകളും കൈമാറാറുള്ളത്.

2

നേരത്തെയും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാക് സേനകള്‍ മധുരം കൈമാറാറില്ലായിരുന്നു. പഞ്ചാബിലെ അത്താരി-വാഗാ ചെക്ക്‌പോസ്റ്റിലായിരുന്നു സ്ഥിരമായി മധുരം കൈമാറാറുള്ളത്. പാകിസ്ഥാനുമായി 553 കിലോമീറ്ററുള്ള അന്താരാഷ്ട്ര അതിര്‍ത്തിയാണ് ഇന്ത്യ ഇവിടെ പങ്കിടുന്നത്. അതേസമയം അക്രമം അതിരുവിടുന്നുവെന്നും ഇത് അവസാനിപ്പിക്കേണ്ട സമയമായെന്നും ബിഎസ്എഫ് റേഞ്ചേഴ്‌സിനെ അറിയിച്ചിട്ടുണ്ട്.

പ്രതിഷേധ പ്രകടനങ്ങളെ മുന്നറിയിപ്പായി കാണണമെന്ന് ബിഎസ്എഫ് പാകിസ്ഥാനോട് പറഞ്ഞിട്ടുണ്ട്. സാധാരണക്കാരും ജവാന്‍മാരും ഒരുപോലെ കൊല്ലപ്പെടുന്നത് ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്ന് സൈനിക നേതൃത്വം പറയുന്നു. അതേസമയം ശക്തമായി തിരിച്ചടിക്കാനൊരുങ്ങുകയാണ് ബിഎസ്എഫ്. ഇതിന് ഉന്നത സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അനുവാദം ലഭിച്ചിട്ടുണ്ട്.

English summary
bsf to not exchange sweets with pakistan rangers on republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X