കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയോട് അനാദരവ്: ജവാന്‍റെ ശമ്പളം വെട്ടിക്കുറച്ചു, ഒടുവില്‍ മോദി തന്നെ പ്രശ്‌നം പരിഹരിച്ചു

സംഭവം വിവാദമായതോടെ പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേര് വിളിച്ച് അഭിസംബോധന ചെയ്ത കുറ്റത്തിന് ബിഎസ്എഫ് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചു. പ്രധാനമന്ത്രിയുടെ പേരിന് മുമ്പായി ആദരണീയനായ, ശ്രീ എന്നീ വാക്കുകള്‍ ചേര്‍ക്കാന്‍ വിട്ടുപോയി എന്നതാണ് ജവാന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഈ ശിക്ഷ കൂടിപ്പോയെന്ന് ബിഎസ്എഫിന്റെ ഉള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ലൈംഗിക ചൂഷണം ചെയ്തതായി പരാതി; ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തുലൈംഗിക ചൂഷണം ചെയ്തതായി പരാതി; ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തു

1

അതേസമയം സംഭവം വിവാദമായതോടെ പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ശമ്പളം വെട്ടിക്കുറച്ച നടപടി ബിഎസ്എഫ് പിന്‍വലിച്ചിട്ടുണ്ട്. ബിഎസ്എഫില്‍ കോണ്‍സ്റ്റബിളിയാ സഞ്ജീവ് കുമാറിനാണ് നേരത്തെ ശമ്പളം നഷ്ടമായിരുന്നത്. നേരത്തെ പശ്ചിമ ബംഗാളിലെ ബിഎസ്എഫ് ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ദൈനംദിനം വ്യായാമ പരിപാടിക്കിടെയാണ് സംഭവം നടന്നത്. അതിപ്രധാനമായ ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ മോഡി പ്രോഗ്രാം എന്ന് അബദ്ധത്തില്‍ ഉപയോഗിച്ചതാണ് സൈനികനെ കുഴപ്പത്തില്‍ ചാടിച്ചത്.

2

പ്രധാനമന്ത്രിയുടെ പേരിന് മുമ്പ് ശ്രീ, ആദരണീയ എന്നിവ ചേത്തില്ലെങ്കില്‍ അത് അച്ചടക്കലംഘനമാണെന്ന് ബിഎസ്എഫ് പറഞ്ഞിരുന്നു. അതേസമയം പ്രധാനമന്ത്രി തന്നെ ഇടപെട്ടതോടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ ഏഴ് ദിവസത്തെ ശമ്പളമായി ഇയാള്‍ ഫൈനായി അടച്ചതെന്നാണ് സൂചന. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ പ്രധാനമന്ത്രി ബിഎസ്എഫിനെ ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആർഎസ്എസ് അനുകൂലമായി രാജ്യ ചരിത്രം മാറ്റിയെഴുതുന്നു! മോദിയുടെ പ്രത്യേക സംഘം പണി തുടങ്ങി!ആർഎസ്എസ് അനുകൂലമായി രാജ്യ ചരിത്രം മാറ്റിയെഴുതുന്നു! മോദിയുടെ പ്രത്യേക സംഘം പണി തുടങ്ങി!

നീരവ് വായ്പയെടുത്ത പണം പോയത് തന്നെ, 1000 കോടി തിരിച്ചുപിടിക്കാനാവില്ല, പരാജയം സമ്മതിച്ച് ബാങ്കുകള്‍നീരവ് വായ്പയെടുത്ത പണം പോയത് തന്നെ, 1000 കോടി തിരിച്ചുപിടിക്കാനാവില്ല, പരാജയം സമ്മതിച്ച് ബാങ്കുകള്‍

English summary
bsf withdraws order to dock jawans pay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X