സ്വകാര്യ ടെലികോം കമ്പനികൾക്ക് പിന്നാലെ ബിഎസ്എൻഎല്ലും അടുത്ത മാസം മുതൽ നിരക്ക് ഉയർത്തുന്നു
ദില്ലി: ഡിസംബർ ഒന്ന് മുതൽ സേവനങ്ങൾക്ക് നിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ബിഎസ്എൻഎല്ലും. എയർടെൽ, വോഡാഫോൺ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലിന്റെയും പ്രഖ്യാപനം. വോയിസ്, ഡേറ്റാ സേവനങ്ങൾക്കുള്ള നിരക്കാണ് ഡിസംബർ ഒന്ന് മുതൽ ബിഎസ്എൻഎൽ വർദ്ധിപ്പിക്കുന്നത്.
ക്രമീകൃത മൊത്ത വരുമാനം(എജിആർ) കണക്കാക്കുന്നത് സംബന്ധിച്ചുള്ള സർക്കാർ നിലപാടിന് സുപ്രീം കോടതി അംഗീകാരം നൽകിയതോടെയാണ് സ്വകാര്യ ടെലികോം കമ്പനികൾക്ക് തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതാണ് സേവന നിരക്ക് വർദ്ധിപ്പിക്കാൻ ടെലികോം കമ്പനികളെ പ്രേരിപ്പിക്കുന്നത്.

ബിഎൻഎൻഎല്ലും കടക്കെണിയിലായ എംടിഎൻഎല്ലും ലയിപ്പിക്കാനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇരു കമ്പനികൾക്കും ന്യായമായ നിരക്കിൽ 4ജി സ്പെക്രടം അനുവദിക്കും. രണ്ട് വർഷത്തിനുള്ളിൽ ലയനം പൂർത്തിയാകുമെന്നാണ് വിവരം. ടെലികോം രംഗത്തേയ്ക്കുള്ള ജിയോയുടെ വരവിന് പിന്നാലെ നിരക്കുകൾ കുറയ്ക്കാൻ മറ്റ് കമ്പനികൾ നിർബന്ധിതരായിരുന്നു.
2019ൽ സെപ്റ്റംബർ പുതിയതായി 7.37 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഇതോടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 11.69 കോടിയിലെത്തി. എന്നാൽ ഇതേ മാസത്തിൽ വോഡാഫോണിനും എയർടെല്ലിനും കൂടെ ആകെ 49 ലക്ഷം ഉപഭോക്താക്കളെ നഷ്ടമാവുകയും ചെയ്തു.
ഡിസംബർ ഒന്നുമുതലാണ് വൊഡാഫോൺ ഐഡിയയും നിരക്ക് വർദ്ധിപ്പിക്കുന്നത്. സെപ്റ്റംബർ] 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 50,921 കോടതിയുടെ നഷ്ടമാണ് വൊഡാഫോണ്‍ ഐഡിയയ്ക്ക് സംഭവിച്ചത്. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണിതെന്നാണ് വൊഡാഫോണ്‍ വ്യക്തമാക്കിയത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications