കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ടെലികോം കമ്പനികൾക്ക് പിന്നാലെ ബിഎസ്എൻഎല്ലും അടുത്ത മാസം മുതൽ നിരക്ക് ഉയർത്തുന്നു

Google Oneindia Malayalam News

ദില്ലി: ഡിസംബർ ഒന്ന് മുതൽ സേവനങ്ങൾക്ക് നിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ബിഎസ്എൻഎല്ലും. എയർടെൽ, വോഡാഫോൺ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലിന്റെയും പ്രഖ്യാപനം. വോയിസ്, ഡേറ്റാ സേവനങ്ങൾക്കുള്ള നിരക്കാണ് ഡിസംബർ ഒന്ന് മുതൽ ബിഎസ്എൻഎൽ വർദ്ധിപ്പിക്കുന്നത്.

 എംഎൽഎമാരെ ചാക്കിട്ടാൽ തല തല്ലിപ്പൊട്ടിക്കും, കാല് തല്ലിയൊടിക്കും, ഭീഷണിയുമായി സേനയുടെ മുസ്ലീം എംഎൽഎ എംഎൽഎമാരെ ചാക്കിട്ടാൽ തല തല്ലിപ്പൊട്ടിക്കും, കാല് തല്ലിയൊടിക്കും, ഭീഷണിയുമായി സേനയുടെ മുസ്ലീം എംഎൽഎ

ക്രമീകൃത മൊത്ത വരുമാനം(എജിആർ) കണക്കാക്കുന്നത് സംബന്ധിച്ചുള്ള സർക്കാർ നിലപാടിന് സുപ്രീം കോടതി അംഗീകാരം നൽകിയതോടെയാണ് സ്വകാര്യ ടെലികോം കമ്പനികൾക്ക് തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതാണ് സേവന നിരക്ക് വർദ്ധിപ്പിക്കാൻ ടെലികോം കമ്പനികളെ പ്രേരിപ്പിക്കുന്നത്.

bsnl

ബിഎൻഎൻഎല്ലും കടക്കെണിയിലായ എംടിഎൻഎല്ലും ലയിപ്പിക്കാനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇരു കമ്പനികൾക്കും ന്യായമായ നിരക്കിൽ 4ജി സ്പെക്രടം അനുവദിക്കും. രണ്ട് വർഷത്തിനുള്ളിൽ ലയനം പൂർത്തിയാകുമെന്നാണ് വിവരം. ടെലികോം രംഗത്തേയ്ക്കുള്ള ജിയോയുടെ വരവിന് പിന്നാലെ നിരക്കുകൾ കുറയ്ക്കാൻ മറ്റ് കമ്പനികൾ നിർബന്ധിതരായിരുന്നു.

2019ൽ സെപ്റ്റംബർ പുതിയതായി 7.37 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഇതോടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 11.69 കോടിയിലെത്തി. എന്നാൽ ഇതേ മാസത്തിൽ വോഡാഫോണിനും എയർടെല്ലിനും കൂടെ ആകെ 49 ലക്ഷം ഉപഭോക്താക്കളെ നഷ്ടമാവുകയും ചെയ്തു.

ഡിസംബർ ഒന്നുമുതലാണ് വൊഡാഫോൺ ഐഡിയയും നിരക്ക് വർദ്ധിപ്പിക്കുന്നത്. സെപ്റ്റംബർ] 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 50,921 കോടതിയുടെ നഷ്ടമാണ് വൊഡാഫോണ്‍ ഐഡിയയ്ക്ക് സംഭവിച്ചത്. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണിതെന്നാണ് വൊഡാഫോണ്‍ വ്യക്തമാക്കിയത്.

English summary
BSNL announce tariff hike from December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X