ഇന്ത്യ ഔട്ട്, ഭാരത് ഇന്‍: പുതിയ ലോഗോയും ആപ്തവാക്യവും അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
ഡല്‍ഹി: നിലവിലെ ലോഗോയ്ക്ക് പകരം പുതിയ ലോഗോയും ആപ്തവാക്യവും അവതരിപ്പിച്ച് ബി എസ് എൻ എൽ. വിശ്വാസത്തെയും ശക്തിയെയും രാജ്യവ്യാപകമായ റീച്ചിനേയും പ്രതീകപ്പെടുത്തുന്നതാണ് പുതിയ ലോഗോയെന്ന് ഡല്‍ഹിയില്‍ നടന്ന ലോഗോ അനാച്ഛാദന ചടങ്ങില്‍ ബി എസ് എന്‍ എല്‍ അധികൃതർ വ്യക്തമാക്കി. രാജ്യവ്യാപകമായ 4G നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ് സൊല്യൂഷൻ, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി എന്നിവ ഉൾപ്പെടെ ഏഴ് പുതിയ സേവനങ്ങളും ബി എസ് എൻ എൽ അവതരിപ്പിച്ചു.
ലോഗോയിലും ആപ്തവാക്യത്തിലും വന്ന മാറ്റമാണ് ഏറെ ശ്രദ്ധേയം. പഴലോഗോയെ നിറം ആകെ മാറി, പകരം കാവിയാണ് വന്നിരിക്കുന്നത്. പുതിയ ലോഗോയില്‍ കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടവും ചേർത്തിട്ടുണ്ട്. പഴയ ലോഗോയിലെ വൃത്തത്തെ വലയും ചെയ്യുന്ന ചുവപ്പും നീലയും നിറമുള്ള ആരോ മാർക്കുകളുടെ നിറം പച്ചയിലേക്കും വെള്ളയിലേക്കും മാറ്റി.

കണക്ടിങ് ഇന്ത്യ എന്നതിന് പകരം ഇനിമുതല്‍ കണക്ടിങ് ഭാരത് എന്നതായിരിക്കും ആപ്തവാക്യം. ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.
സമാനമായ രീതിയില്‍ നേരത്തെ ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദു വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റിയിരുന്നു. അപ്പോഴും പുതുതായി ഇടം പിടിച്ചത് കാവി നിറമായിരുന്നു. നിറം മാറിയെങ്കിലും മൂല്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നായിരുന്നു ദൂരദർശന്‍ അന്ന് വ്യക്തമാക്കിയത്. ദൂരദർശന്‍ ലോഗോ നിറമാറ്റത്തിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
ബി എസ് എൻ എൽ ലോഗോ മാറ്റത്തിലും ഇതിനോടകം വിമർശനവും പ്രതിഷേധവും ഉയർന്ന് കഴിഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമം തുടർക്കഥയാകുന്നുവെന്നാണ് തമിഴ്നാട് പി സി സി പ്രതികരിച്ചത്. കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരത് എന്ന് ആക്കിയതും കാവിവത്കരണത്തിന്റെ ഭാഗമാണെന്നും ടി പി സി സി നേതൃത്വം കൂട്ടിച്ചേർത്തു. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടക്കമുള്ള ദേശീയ ടീമുകളുടെ ജഴ്സിയിലും കാവി നിറം വിവിധ തരത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരേയും പ്രതിപക്ഷ കക്ഷികളില്‍ നിന്നും വിമർശനം ഉയർന്നിരുന്നു.












Click it and Unblock the Notifications