കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ 54000 ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു, നീക്കം കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 54000 ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യവും മറ്റ്കാരണങ്ങളാലുമാണ് ഇത്തരത്തില്‍ ഒരു നടപടിക്ക് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത് എന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇതില്‍ തീരുമാനമുണ്ടാകുമെന്നാണ് പറയുന്നത്.

<strong><br> നവജ്യോത് സിംഗ് സിദ്ദുവിനെ കാണാതായിട്ട് 20 ദിവസം; ചങ്കിടിപ്പോടെ കോൺഗ്രസ് </strong>
നവജ്യോത് സിംഗ് സിദ്ദുവിനെ കാണാതായിട്ട് 20 ദിവസം; ചങ്കിടിപ്പോടെ കോൺഗ്രസ്

ഗവണ്‍മെന്റ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇത്തരത്തിലൊരു തീരുമാനം. സമിതി മുന്നോട്ട് വച്ച പത്ത് നിര്‍ദ്ദേശങ്ങളില്‍ മൂനെണ്ണം ബിഎസ്എന്‍എല്‍ അംഗീകരിച്ചെന്ന് പറയുന്നു. എന്നാല്‍ പിരിച്ച് വിടല്‍ നടപടികള്‍ തിരഞ്ഞെടുപ്പ് കഴിയാതെ നടപ്പിലാക്കില്ലെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലിക്കമ്മ്യൂണിക്കേഷന്‍ പറയുന്നത്.

BSNL

അപ്രതീക്ഷിതമായ പിരിച്ച് വിടല്‍ നടപടികള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഇപ്പോള്‍ സ്വീകരിക്കാത്തതെന്നും പറയുന്നു. വിരമിക്കല്‍ പ്രായം 60 വയസില്‍ നിന്ന് 58ലേക്ക് മാറ്റാനും ബിഎസ്എന്‍എല്‍ ആലോചിക്കുന്നുണ്ട്. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വയം വിരമിക്കാനാണ് നിര്‍ദ്ദേശം. ഇതൊടൊപ്പം 4ജി സ്‌പെക്ട്രം ആംരംഭിക്കാനും ബിഎസ്എന്‍എല്‍ ആലോചിക്കുന്നു.

സ്വയം വിരമിക്കല്‍ വഴി 54,451 ജീവനക്കാരാകും കമ്പനിയില്‍ നിന്ന് പുറത്ത് പോകുക. ഇത് കമ്പനിയുടെ ആകെയുള്ള ജീവനക്കാരൂടെ 31 ശതമാനം വരും. ഇതുവഴി ബിഎസ്എന്‍എലിന് 13,895 കോടിരൂപ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം പോലും വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ബിഎസ്എന്‍എല്‍. കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂലമായ നടപടി ലഭിച്ചിരുന്നില്ല.

English summary
BSNL lay off over 54000 employees for recovering he financial crisis in the company, this will affect 31 percent of the work force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X