വിളിച്ചോ വിളിച്ചോ... വിളിച്ചാല്‍ പിന്നെ വിളി നിറുത്തേണ്ട; ബിഎസ്എന്‍എല്ലിന്റെ പ്ലാന്‍ 141
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് പുതുവത്സര സമ്മാനം. 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സംസാരസമയം.
ചെന്നൈ: രാജ്യം കാത്തിരുന്ന മാന്‍കി ബാത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസം ഇല്ലെങ്കിലും പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക മറ്റൊരു സമ്മാനമുണ്ട്. മോദിയുെട വകയല്ല. നമ്മുടെ സ്വന്തം ബിഎസ്എന്‍എല്ലിന്റെ വക. ഓഫറുകള്‍കൊണ്ട് ജനങ്ങളെ ഞെട്ടിച്ച സാക്ഷാല്‍ ജിയോ പോലും ഞെട്ടുന്ന പുത്തന്‍ ഓഫറാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

നിര്‍ത്താതെ വിളിക്കാനുള്ള അവസരമാണ് ബിഎസ്എന്‍എല്‍ ഉപഭോക്തക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 141 രൂപയക്ക് ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. അതും പരിധികളില്ലാതെ. ലോക്കല്‍ മാത്രമല്ല എസ്ടിഡിയും വിളിക്കാം.
വിളിമാത്രമല്ല നെറ്റും ഉണ്ട്. 300 എംബി ഡാറ്റയും പ്ലാനില്‍ നല്‍കുന്നുണ്ട്. ബിഎസ്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications