കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 രൂപയ്ക്ക് 20 ജിബി ഡാറ്റ ;ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍

Google Oneindia Malayalam News

ന്യുഡല്‍ഹി: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി 20 രൂപയ്ക്ക് 50 ജി.ബി ഡാറ്റയുമായി ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍.ഒരു ജിബി ഡാറ്റ ഉപയോഗത്തിന് വിവിധ സ്വകാര്യ കമ്പനികള്‍ മുതല്‍ 200 രൂപ മുതല്‍ ഈടാക്കുന്ന സാഹചര്യത്തിലാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബിഎസ്എന്‍എല്ലിന്റെ വരവ്.പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യാകാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ത്യയിലെവിടെയുമുളള നാലു ഉപഭോക്താക്കള്‍ക്കു പങ്കുവയക്കാമെന്നതാണ് ഓഫറിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. ഓഫര്‍ ലഭിക്കുന്നതിനായി ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യണം.ഇതോടെ കൂടുതല്‍ പേര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാവും .ബിഎസ്എന്‍എല്ലിന്റെ ജനപ്രിയത വീണ്ടെടുക്കുക എന്ന ലക്ഷ്യവും ഓഫറിനു പിന്നിലുണ്ട്.

bsnl-

ബിഎസ്എന്‍എല്‍ പുതുതായി ഏര്‍പ്പെടുത്തിയ ഡാറ്റാ ഷെയറിങ് സംവിധാനത്തിന്‍ 11
പാക്കേജുകള്‍ ലഭ്യമാണ്.18 ദിവസത്തെ വാലിഡിറ്റിയില്‍ 173 രൂപയ്ക്ക് 1.2ജിബിയില്‍ തുടങ്ങി 2,013 രൂപയ്ക്ക് 21 ജിബി വരെ ലഭ്യമാവുന്ന പാക്കേജുകള്‍ ഇതിലുള്‍പ്പെടും.

ഇന്റര്‍നെററ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ ആകര്‍ഷകമായ ഓഫറുകള്‍ മുമ്പും നല്‍കിയിട്ടുണ്ട്.അതിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയ 68 രൂപയ്ക്കു ഒരു ജിബി എന്ന ഓഫര്‍ .ഇതിന്റെ വാലിഡിറ്റി 10 ദിവസമായിരുന്നു.

English summary
To compete with other players BSNL will be offering 3G with 20GB data Limit for just Rs. 50. But that’s not it, the BSNL users can further share the data with other BSNL users
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X