• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!

കൊച്ചി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ രഹ്ന ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. ഇത് വന്‍ കോളിളക്കമുണ്ടാക്കി.

തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രഹ്നയ്ക്ക് എതിരെ കേസെടുത്ത് ജയിലില്‍ അടച്ചിരുന്നു. ബിഎസ്എന്‍എല്‍ നിയോഗിച്ച പ്രത്യേക സമിതി അന്വേഷണം നടത്തിയ ശേഷമാണ് രഹ്നയെ പിരിച്ച് വിട്ടിരിക്കുന്നത്. രഹ്ന പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ശബരിമല ദർശനത്തിന്

ശബരിമല ദർശനത്തിന്

എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിറകെ ആദ്യം ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത് രഹ്ന ആയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രഹ്നയ്ക്ക് ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നു. കറുപ്പുടുത്ത് രഹ്ന ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

18 ദിവസം ജയിലിൽ

18 ദിവസം ജയിലിൽ

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന രഹ്നയ്ക്ക് എതിരെ പോലീസ് കേസെടുത്തു. 18 ദിവസം രഹ്ന ജയിലില്‍ കിടന്നു. തുടര്‍ന്ന് രഹ്നയെ ജോലിയില്‍ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 18 മാസമായി രഹ്ന സസ്‌പെന്‍ഷനിലാണ്. ഇതിനെതിരെ രഹ്ന കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്.

നിര്‍ബന്ധിത വിരമിക്കല്‍

നിര്‍ബന്ധിത വിരമിക്കല്‍

അതിനിടെയാണ് രഹ്നയെ ബിഎസ്എന്‍എല്‍ ഓഫീസില്‍ വിളിച്ച് വരുത്തി നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രഹ്ന മതവികാരം വ്രണപ്പെടുത്തി എന്ന് കണ്ടെത്തിയെന്നാണ് ബിഎസ്എന്‍എല്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത് എന്ന് വിരമിക്കല്‍ നോട്ടീസില്‍ പറയുന്നു. മാത്രമല്ല ബിഎസ്എന്‍എലിന് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ആരോപണമുണ്ട്.

നിയമപരമായി നേരിടും

നിയമപരമായി നേരിടും

അധിക്ഷേപകരമായ പോസ്റ്റുകള്‍ ഉള്‍പ്പെടെയുളള രഹ്നയുടെ നടപടികള്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനത്തെ ബാധിച്ചുവെന്നും നോട്ടീസില്‍ ആരോപിക്കുന്നു. കോടതിയുടെ പരിഗണനയില്‍ കേസിരിക്കുന്നതിനിടെ തന്നെ പിരിച്ച് വിട്ടതിനെ നിയമപരമായി നേരിടുമെന്ന് രഹ്ന വ്യക്തമാക്കി. ബിഎസ്എന്‍എല്‍ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും രഹ്ന പ്രതികരിച്ചു. ബിഎസ്എൻഎല്ലിന്റെ പിരിച്ച് വിടൽ നടപടിയെക്കുറിച്ച് രഹ്ന തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

18 മാസത്തെ സസ്പെൻഷനും

18 മാസത്തെ സസ്പെൻഷനും

രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''ഇന്ത്യയിലെ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും എന്റെ BSNL_ജോലിയും. പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എൻഎല്ലിന്റെ 'സൽപ്പേരും' വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട് 'തത്വമസി' എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റിൽ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്.

രാഷ്ട്രീയ പ്രേരിത 'ശബരിമല' കേസ്

രാഷ്ട്രീയ പ്രേരിത 'ശബരിമല' കേസ്

(കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും). അതിനാൽ ഒന്നര വർഷമായിട്ടും എന്റെ പേരിൽ കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത 'ശബരിമല' കേസിന്റെ പേരിൽ, സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്, ഇപ്പോൾ ജോലിയിൽ നിന്നും "compulsory retirement" ചെയ്യാൻ BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റിൽ ഓഡർ ഇട്ടിരിക്കുകയാണ് സുഹൃത്തുക്കളെ ഓർഡർ ഇട്ടിരിക്കുകയാണ്.

ഭയന്ന് മൗനം പാലിക്കുന്നു

ഭയന്ന് മൗനം പാലിക്കുന്നു

വിഷയം കത്തിനിന്ന ആ സമയത്ത് തന്നെ 15വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള എന്നെ gvt. ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചു, ആളുകൾ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഞാൻ പ്രവർത്തിച്ച എംപ്ലോയീസ് യൂണിയൻ പോലും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഭയന്ന് മൗനം പാലിക്കുന്നു.

ചോദ്യം ചെയ്യപ്പെടാത്ത കരാർ

ചോദ്യം ചെയ്യപ്പെടാത്ത കരാർ

ശമ്പളം കൂട്ടാൻ മാത്രം ഇടക്ക് ചെറുതായി ശബ്ദം ഉയർത്തും. കൂടാതെ കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് ഒരുപാട് പേർക്ക് നിർബന്ധിത വളണ്ടിയർ റിട്ടയർമെന്റ് കൊടുത്തും പ്രതികരിക്കുന്നവരെ ഒതുക്കിയും ബിഎസ്എൻഎൽ നഷ്ടകാരണം തൊഴിലാളികളുടെ മേലേക്ക് ചാർത്തിയും കമ്പനിയും ലയബിറ്റീസും എല്ലാം സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കാൻ ഒരുങ്ങുകയാണ്. 15വർഷത്തേക്ക് നിലവിൽ ജിയോയും ആയി ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ട്.

കിട്ടിയതും വാങ്ങി പിരിഞ്ഞു പോകില്ല

കിട്ടിയതും വാങ്ങി പിരിഞ്ഞു പോകില്ല

ഇത്രയും നാളും പ്രതികരിക്കാത്ത, തങ്ങളെ നേരിട്ട് ബാധിക്കുന്ന വരെയും പ്രതികരിക്കാതിരിക്കുന്ന, നിങ്ങൾ എല്ലാവരും എന്റെ വിഷയത്തിൽ പ്രതികരിക്കും എന്ന് വിചാരിച്ചല്ല ഞാൻ ഇതിവിടെ എഴുതുന്നത്. ഇതാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് എന്ന് അറിയിച്ചു എന്നു മാത്രം. Bsnl ഓഹരി jio യും ജിയോയുടെ ഓഹരി ഫെയിസ് ബുക്കും വാങ്ങിയ സ്ഥിതിക്ക് ഇനി എന്നെ ഫെയിസ്ബുക്കീന്നും പിരിച്ചു വിടുമോ എന്റെ അയ്യപ്പാ? അങ്ങനെ കിട്ടിയതും വാങ്ങി പിരിഞ്ഞു പോകാൻ ഉദ്ദേശിക്കുന്നില്ല, അപ്പോൾ ഞാൻ എന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും.

ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!

സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം!

English summary
BSNL terminated Rahna Fathima from job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X