കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസേനയുടെ പിന്തുണയോടെ ആന്ധ്രയിലും തെലങ്കാനയിലും ബിഎസ്പി മത്സരിക്കും; പ്രചരണം ഉടന്‍ തന്നെ തുടങ്ങുമെന്ന് മായാവതി

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പവന്‍ കല്യാണിന്റെ ജനസേനയ്‌ക്കൊപ്പം ആന്ധ്ര പ്രദേശിലും തെലങ്കാനയിലും മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് ബിഎസ്പി നേതാവ് മായാവതിയുടെ സ്ഥിരീകരണം. സീറ്റുകളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും ധാരണയായെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി പവന്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും മായാവതി പറഞ്ഞു. പ്രചരണം ഉടന്‍ തന്നെ തുടങ്ങുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

<strong><br>ദിഗ്‌വിജയ് സിംഗിന് ഭോപ്പാല്‍, ജോതിരാദിത്യ സിന്ധ്യക്ക് ഗ്വാളിയോര്‍, സ്ഥാനാര്‍ത്ഥിപട്ടിക ഇങ്ങനെ</strong>
ദിഗ്‌വിജയ് സിംഗിന് ഭോപ്പാല്‍, ജോതിരാദിത്യ സിന്ധ്യക്ക് ഗ്വാളിയോര്‍, സ്ഥാനാര്‍ത്ഥിപട്ടിക ഇങ്ങനെ

സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിനിടെ, പ്രധാനമന്ത്രിയായി മായാവതി വരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി ജനസേന നേതാവ് പവന്‍ കല്യാണ്‍ അറിയിച്ചു. 'ഞങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ ബെഹന്‍ ജീ മായാവതി വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ഞങ്ങളുടെ മോഹമാണ്, ഞങ്ങളുടെ ആത്മാര്‍ഥമായ ആഗ്രഹമാണ്.'

Mayawati

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡു ബി.ജെ.പിയുമായും പവന്‍ കല്യാണിന്റെ ജനസേനയുമായും ചേര്‍ന്ന് ഒരു സഖ്യമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് അത് തകരുകയാണ് ഉണ്ടായത്. 2014 ല്‍ ആരംഭിച്ച ജനസേന ഈ വര്‍ഷം രാഷ്ട്രീയ കളത്തില്‍ ആദ്യമായി യുദ്ധത്തിനിറങ്ങുകയാണ്.

പവന്‍ കല്യാണിന്റെ ജനസേന ജനുവരിയില്‍ സിപിഐയും സിപിഎമ്മുമായും ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് രൂപം നല്‍കിയിരുന്നു. ആന്ധ്രപ്രദേശിലെ 32 നിയമസഭാ സീറ്റുകളിലും ആറ് ലോക്‌സഭാ സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതോടെ ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയും മാനിഫെസ്റ്റോയും പ്രഖ്യാപിക്കുന്ന ആദ്യ കക്ഷിയായി ജനസേന മാറി.

English summary
BSP annaounces alliance with Jana Sena in Andhra Pradesh and Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X