• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഎസ്പി കോടതിയില്‍, തുണ ബിജെപിക്ക്; ഒരു കാര്യവുമില്ലെന്ന് കോണ്‍ഗ്രസ്, എംഎല്‍എമാര്‍ പാര്‍ട്ടിയുടേത്

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായകമായ ചില നീക്കങ്ങളാണ് ഇന്നലേയും ഇന്നുമായി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ലയിച്ച തങ്ങളുടെ 6 എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയ ബിഎസ്പിയുടെ തീരുമാനമാണ് ഏറ്റവും പ്രധാനമായ ചുവടുവെയ്പ്പ്. നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടുകയാണെങ്കില്‍ അതിനെതിരായി വോട്ട് ചെയ്യാനാണ് ബിഎസ്പി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് അനുകൂലമായ വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പും ബിഎസ്പി നല്‍കിയിട്ടുണ്ട്.

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍

നേരത്തെ അശോക് ഗെലോട്ട് വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തിലും ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. 200 അംഗ നിയമസഭയില്‍ ആറ് എംഎല്‍എമാരായിരുന്നു ബിഎസ്പിക്കുള്ളത്. ഇവര്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇവര്‍ക്കാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നത്.

ആറുപേര്‍

ആറുപേര്‍

ആര്‍ ഗുധ, ലഖന്‍ സിങ്, ദീപ് ചന്ദ്, ജെഎസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവരാണ് ബിഎസ്പി ടിക്കറ്റില്‍ ജയിച്ച് കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു. ഇവരുടെ കൂടി പിന്തുണയിലാണ് രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം ഉയര്‍ത്തിയത്. സഭയിലെ പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് കോണ്‍ഗ്രസിന്റെയും ഈ ആറ് എംഎല്‍എമാരുടെയും വാദം.

നിയമവിരുദ്ധം

നിയമവിരുദ്ധം

എന്നാല്‍ ഈ ലയനം നിയമവിരുദ്ധമാണെന്നാണ് ബിഎസ്പി വ്യക്തമാക്കിയിരിക്കുന്നത്. ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചു വരുത്തുന്ന നീക്കമാണെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറിതീശ് ചന്ദ്ര മിശ്ര നല്‍കിയിട്ടുള്ള വിപ്പില്‍ പറയുന്നത്.

 ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത ആവശ്യപ്പെട്ട് ബിഎസ്പിയും ബിജെപിയും ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ജനറൽ സെക്രട്ടറി എസ്‌സി മിശ്ര സമർപ്പിച്ച ഹരജിയിൽ ലയനം നിഷേധിക്കുകയും എം‌എൽ‌എമാർ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാല്‍ അയോഗ്യതയ്ക്ക് അര്‍ഹരാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

ദേശീയ നേതൃത്വത്തിന്റെയും നിലപാട്

ദേശീയ നേതൃത്വത്തിന്റെയും നിലപാട്

ഓരോ എംഎല്‍എമാര്‍ക്കും പ്രത്യേകം നോട്ടീസ് ആണ് ബിഎസ്പി നല്‍കിയത്. ബിഎസ്പി ദേശീയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസുമായി ലയിക്കുന്നതിന് ബിഎസ്പി ദേശീയ തലത്തില്‍ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാന ഘടകത്തിന് മാത്രമായി അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല എന്നാണ് ബിഎസ്പി ദേശീയ നേതൃത്വത്തിന്റെയും നിലപാട്.

cmsvideo
  Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam
  ബിജെപിയും

  ബിജെപിയും

  ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് ചോദ്യം ചെയ്ത് ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ഈ വിഷയമുന്നയിച്ച് ബി.ജെ.പി നേതാവ് മദന്‍ ദിലാവര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലയനം അനുവദിച്ചുള്ള സ്പീക്കറുടെ നടപടിയെ ചോദ്യംചെയ്താണ് ബി.ജെ.പി കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയല്‍ അടങ്ങുന്ന ബെഞ്ച് ഇക്കാര്യത്തില്‍ ഇന്ന് വാദം കേള്‍ക്കും.

  ഹരജിയില്‍

  ഹരജിയില്‍

  ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്ന കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം ബിഎസ്പിയുടെ 6 എംഎല്‍എമാരെ എന്തുകൊണ്ടാണ് സ്പീക്കര്‍ അയോഗ്യരാക്കാതിരുന്നതെന്നാണ് ബിജെപി സമര്‍പ്പിച്ച ഹരജിയില്‍ ചോദിക്കുന്നത്. സ്പീക്കറുടെ നിഷ്‌ക്രിയത്വത്തെയും ബി.ജെ.പി ചോദ്യം ചെയ്യുന്നു. അതേസമയം, സംസ്ഥാനത്ത് നടക്കുന്നത് ബിഎസ്പി-ബിജെപി സംയുക്ത നീക്കമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

  ആത്മവിശ്വാസം

  ആത്മവിശ്വാസം

  എന്നാല്‍ കേസ് കോടതിയില്‍ വരുമ്പോള്‍ നേരിടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മുമ്പ് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. തെലങ്കാനയില്‍ 12 കോൺഗ്രസ് പാർട്ടി എം‌എൽ‌എമാരെ ടി‌ആർ‌എസിലേക്ക് മാറിയതും കഴിഞ്ഞ ഒക്ടോബറില്‍ ആറ് ജാര്‍ഖണ്‍ വികാസ് മോര്‍ച്ച എംഎല്‍മാര്‍ ബിജെയില്‍ ലയിപ്പിച്ചതും ഉദാഹരണങ്ങളാണ്. ഗോവയിലും സമാനം നീക്കം ഉണ്ടായിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേസ് വന്നാല്‍ ഇതിനെ നേരിടാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് അംഗങ്ങളും പാര്‍ട്ടിയുടേത് തന്നെയാണെന്നും അവര്‍ അവകാശപ്പെടുന്നു.

  ഹര്‍ജി പിന്‍വലിച്ചു

  ഹര്‍ജി പിന്‍വലിച്ചു

  സച്ചിന്‍ പൈലറ്റ് അടക്കം 18 വിമതര്‍ക്കെതിരായ അയോഗ്യത നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി.പി ജോഷി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. സുപ്രീംകോടതിയിലെ ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചേക്കുമെന്ന് നരേത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുമ്പോള്‍ നിയസഭാ സമ്മേളന വിളിച്ചു ചേര്‍ക്കാന്‍ കഴിയുമോയെന്ന പ്രതിസന്ധിയാണ് ഹര്‍ജി പിന്‍വലിക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

  ചില പരാമര്‍ശങ്ങള്‍

  ചില പരാമര്‍ശങ്ങള്‍

  കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ സച്ചിന്‍ പൈലറ്റ് പക്ഷത്തിന് അനുകൂലമാണ്. പാര്‍ട്ടിക്ക് അകത്ത് എതിര്‍ സ്വരങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യത്തെ കുറിച്ചുള്ള ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

  കോളേജുകൾക്ക് സ്വയംഭരണ പദവി ലഭിച്ച സാഹചര്യം സർക്കാർ വ്യക്തമാക്കണം: എസ്എഫ്ഐ

  English summary
  Bsp asks mla's to not to vote for congress in rajasthan assembly, moves to court
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X