കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ദളിന്റെ പാലം വലിച്ച് മായാവതി.... സഖ്യമില്ലെന്ന് ബിഎസ്പി!!പ്രതിപക്ഷ നിരയില്‍ വിള്ളല്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളല്‍. ബിഎസ്പി ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ പാലം വലിച്ചിരിക്കുകയാണ്. ഇനി സഖ്യമില്ലെന്നാണ് മായാവതി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തള്ളിയതിന് സമാനമായ നീക്കമാണ് മായാവതി നടത്തിയിരിക്കുന്നത്. അതേസമയം പുതിയ സഖ്യവും അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിഎസ്പിയുടെ പ്രഖ്യാപനത്തോടെ ഹരിയാനയില്‍ വലിയ പ്രതിസന്ധിയാണ് പ്രതിപക്ഷ നിരയില്‍ വന്നിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ദുര്‍ബലമായതിനാല്‍ വലിയ സാധ്യത ബിജെപിക്ക് കൈവന്നിരിക്കുകയാണ്. അതേസമയം ബിഎസ്പി എന്തുകൊണ്ട് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ഹരിയാനയില്‍ അതുകൊണ്ട് നേട്ടമുണ്ടാകില്ലെന്ന് മായാവതി വ്യക്തമാക്കുന്നത്.

ഐഎന്‍എല്‍ഡിയുടെ പാലം വലിച്ചു

ഐഎന്‍എല്‍ഡിയുടെ പാലം വലിച്ചു

മായാവതി അപ്രതീക്ഷിതമായിട്ടാണ് ലോക്ദളിന്റെ പാലം വലിച്ചത്. ബിഎസ്പിയുമായുള്ള സഖ്യം മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് മായാവതി ലോക്ദളുമായുള്ള ബന്ധം ഉപേക്ഷിച്ചത്. 9 മാസത്തെ ബന്ധത്തിന് ഇതോടെ കര്‍ട്ടന്‍ വീണിരിക്കുകയാണ്. ഹരിയാനയിലെ മുഖ്യപ്രതിപക്ഷമാണ് ലോക്ദള്‍. ബിഎസ്പിയുമായി ചേര്‍ന്ന് ലോക്ദള്‍ ഹരിയാനയില്‍ അധികാരം പിടിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മായാവതിയുടെ നീക്കം ഞെട്ടിപ്പിക്കുന്നതായിരുന്നു.

ജിന്ദിലെ തോല്‍വി

ജിന്ദിലെ തോല്‍വി

ഓംപ്രകാശ് ചൗത്താലയുമായുള്ള പ്രശ്‌നങ്ങളാണ് സഖ്യം വേര്‍പ്പെടുത്താന്‍ കാരണം. ജിന്ദിലെ ഉപതിരഞ്ഞെടുപ്പില്‍ ലോക്ദളിന്റെ സ്ഥാനാര്‍ത്ഥി മുന്നിട്ട് നിന്നിട്ടും അവസാന നിമിഷം തോല്‍വി വഴങ്ങിയിരുന്നു. സംസ്ഥാനത്ത് പ്രതിപക്ഷം ശക്തമാണെന്ന് തെളിയിക്കാന്‍ പറ്റിയ അവസരമായിരുന്നു ഉപതിരഞ്ഞെടുപ്പ്. എന്നാല്‍ ചൗത്താലയുടെ പാര്‍ട്ടിയിലെ പിളര്‍പ്പാണ് തോല്‍വിയുടെ പ്രധാന കാരണം. ചൗത്താല കുടുംബത്തിലെ പോരും മായാവതിയെ ചൊടിപ്പിച്ചിരിക്കുകയാണ്.

കെട്ടിവെച്ച കാശ് നഷ്ടം

കെട്ടിവെച്ച കാശ് നഷ്ടം

ജിന്ദിലെ തോല്‍വി മായാവതിക്ക് അങ്ങേയറ്റം തിരിച്ചടിയായിരുന്നു. ലോക്ദളിന്റെ സ്ഥാനാര്‍ത്ഥിയായ ഉമേദ് സിംഗ് റെദുവിന് കെട്ടിവെച്ച കാശ് വരെ നഷ്ടമായി. ബിഎസ്പി റെദുവിനായി മികച്ച പ്രചാരണമായിരുന്നു നടത്തിയത്. എന്നാല്‍ ലോക്ദളിന്റെ നേതൃത്വത്തിലെ പലരും സഹകരിച്ചില്ലെന്ന് മായാവതി കുറ്റപ്പെടുത്തുന്നു. തോല്‍വി നാണംകെട്ടതാണെന്ന അഭിപ്രായമുയര്‍ന്നിരുന്നു. പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മയും ബിജെപിക്ക് ഗുണം ചെയ്തു.

ചൗത്താലയുടെ വാഗ്ദാനം

ചൗത്താലയുടെ വാഗ്ദാനം

മായാവതിയെ പ്രധാനമന്ത്രിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഓംപ്രകാശ് ചൗത്താല നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും മായാവതിക്ക് വേണ്ടി ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മായാവതിയെ പ്രധാനമന്ത്രിയാക്കിയാല്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ ഗുണം ലഭിക്കുമെന്നും ചൗത്താല അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം മാസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടപ്പെടുകയായിരുന്നു.

ബിജെപി നേതാവുമായി സഖ്യം

ബിജെപി നേതാവുമായി സഖ്യം

മായാവതി അപ്രതീക്ഷിതമായി മറ്റൊരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ലോക് തന്ത്ര സുരക്ഷാ പാര്‍ട്ടിയുമായിട്ടാണ് ബിഎസ്പിയുടെ സഖ്യം. ബിജെപിയുടെ വിമത എംപി രാജ്കുമാര്‍ സായ്‌നിയുടെ പാര്‍ട്ടിയാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി 35 സീറ്റിലും എല്‍എസ്പി 55 സീറ്റിലും മത്സരിക്കും.

ലോക്ദള്‍ തകര്‍ന്നടിയും

ലോക്ദള്‍ തകര്‍ന്നടിയും

ലോക്ദള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്ന് ഉറപ്പുള്ളതിനാലാണ് ബിഎസ്പി കളം മാറ്റിയത്. ചൗത്താലയുടെ മകന്‍ അജയ് ചൗത്താല, അദ്ദേഹത്തിന്റെ മക്കളായ ദുഷ്യന്ത് ചൗത്താല, ദിഗ്വിജയ് ചൗത്താല എന്നിവര്‍ ചേര്‍ന്ന ജനനായക് ജനത പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. ജിന്ദില്‍ ജനനായക് പാര്‍ട്ടിയാണ് രണ്ടാമത്തെത്തിയത്. ഇതോടെ സ്വാധീനം ഇവര്‍ക്കാണെന്ന് വ്യക്തമായിരുന്നു. അതേസമയം ദുഷ്യന്തിന് മായാവതിയുമായി ചേരുന്നതില്‍ യോജിപ്പില്ല. ഇവര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കും.

മായാവതിക്കുള്ള നേട്ടം

മായാവതിക്കുള്ള നേട്ടം

എല്‍എസ്പിയുമായി ചേര്‍ന്നാല്‍ ബിഎസ്പിക്ക് ഹരിയാനയില്‍ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയുണ്ട്. ജിന്ദില്‍ ലോക്ദളിന്റെ സ്ഥാനാര്‍ത്ഥിയേക്കാള്‍ മികച്ച പ്രകടനമാണ് എല്‍എസ്പി സ്ഥാനാര്‍ത്ഥി നടത്തിയത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യും. പരമാവധി മൂന്ന് സീറ്റുകള്‍ വരെ ഈ സഖ്യത്തിന് ലഭിച്ചേക്കാം. പക്ഷേ അജയ് ചൗത്താല കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ അത് ബിഎസ്പി തിരിച്ചടിയാവും. അതോടൊപ്പം വോട്ടുകള്‍ ഭിന്നിക്കുന്നതിനും കാരണമാകും. ഇത് ബിജെപിക്ക് നേട്ടമാകാന്‍ സാധ്യതയുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ജീവിതവും സ്‌ക്രീനിലേക്ക്.... ബയോപിക്ക് ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍!!രാഹുല്‍ ഗാന്ധിയുടെ ജീവിതവും സ്‌ക്രീനിലേക്ക്.... ബയോപിക്ക് ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍!!

പ്രിയങ്കയുടെ ടീം ഉത്തര്‍പ്രദേശില്‍... ഗ്രൗണ്ട് വര്‍ക്കിന് 4 പേര്‍!! 42 മണ്ഡലങ്ങളില്‍ സര്‍വേപ്രിയങ്കയുടെ ടീം ഉത്തര്‍പ്രദേശില്‍... ഗ്രൗണ്ട് വര്‍ക്കിന് 4 പേര്‍!! 42 മണ്ഡലങ്ങളില്‍ സര്‍വേ

English summary
bsp calls off alliance with inld
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X