കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ മഹാസഖ്യത്തിന് തുരങ്കം വെച്ച ബഹൻജിയുടെ ഡ്രിബ്ൾ.. മായാവതിക്ക് ബിജെപിയുടെ സ്വരം?

  • By Aami Madhu
Google Oneindia Malayalam News

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യം വിജയിച്ചുകയറുമെന്ന പ്രതീക്ഷയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തിരുമാനമായിരുന്നുബിഎസ്പി നേതാവ് മായാവതി കഴിഞ്ഞദിവസം അറിയിച്ചത്. വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആരുമായും സഖ്യത്തിനില്ലെന്ന് മായാവതി തീര്‍ത്ത് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം കൂടുതല്‍ വിജയം കരസ്തമാക്കുമെന്ന പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായാണ് മായാവതിയുടെ നീക്കത്തെ വിലയിരുത്തത്. എന്നാല്‍ ഈ തിരുമാനം ഏറ്റവും കൂടുതല്‍ സഹായകമാവുക ബിജെപിക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 കടുത്ത ആരോപണം

കടുത്ത ആരോപണം

നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കണമെന്നാണ് ബിഎസ്പി ആഗ്രഹിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് നേതാക്കളാണ് ഈ നീക്കത്തിന് തുരംഗം വെച്ചതെന്നായിരുന്നു മായാവതി പറഞ്ഞത്. ദിഗ് വിജയ് സിങ്ങ് ബിഎസ്പിയുമായി ചേര്‍ന്ന് മത്സരിക്കുന്നതില്‍ താത്പര്യമില്ലെന്നും അദ്ദേഹംബിജെപിയുടെ ഏജന്‍റിനെ പോലെയാണ് പെരുമാറുന്നതെന്നും മായാവതി ആരോപിച്ചു.

 പിന്തുണ

പിന്തുണ

അതേസമയം സഖ്യത്തിനായി രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വളരെ ആത്മാര്‍ത്ഥതയോടെയാണ് ശ്രമിക്കുന്നതെന്നും മായാവതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപിയേക്കാള്‍ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും മായാവതി പറഞ്ഞു.

 വിമര്‍ശനം

വിമര്‍ശനം

എന്നാല്‍ മായാവതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവാത്തതാണ് സഖ്യത്തിനില്ലെന്ന അവരുടെ തിരുമാനത്തിന് പിന്നില്‍ എന്ന് കോമ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മധ്യപ്രദേശില്‍ 50 സീറ്റും ചത്തീസ്ഗഡില്‍ 15 സീറ്റും മായാവതി ആവശ്യപ്പെട്ടെങ്കിലും മധ്യപ്രദേശില്‍ 22 ഉം ചത്തീസ്ഗഡില്‍ 9ഉം ആയിരുന്നു കോണ്‍ഗ്രസ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്.

 ചത്തീസ്ഗഡില്‍

ചത്തീസ്ഗഡില്‍

ചത്തീസ്ഗഡില്‍ വിമത കോണ്‍ഗ്രസ് വിമത നേതാവായ അജിത് ജോഗിക്കൊപ്പം മത്സരിക്കുമെന്നാണ് മായാവതി അറിയിച്ചത്. ഇതോടെ മായാവതിക്കൊപ്പം വിമത വോട്ടുകളും കോണ്‍ഗ്രസിന് ചോരും. എന്നുമാത്രമല്ല ഇത് ബിജെപി വോട്ടുകള്‍ ഉയരുന്നതിനും കാരണമാവുംം.

 സഹോദരന്‍

സഹോദരന്‍

അതേസമയം സഹോദരന്‍ ആനന്ദ് കുമാറാണ് മായവതിയുടെ നിര്‍ണായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവും ഉയരുന്നണ്ട്. ബിഎസ്പിക്കെതിരെ ഉയരുന്ന സിബിഐ പേടി എന്ന ആരോപണത്തിന്‍റെ മൂലകാരണവും സഹോദരന്‍ ആനന്ദ് കുമാറാണ്.

 പിന്നില്‍ ബിജെപി

പിന്നില്‍ ബിജെപി

543 അംഗ ലോക്സഭയിലേക്ക് 80 അംഗങ്ങളെ നല്‍കുന്ന യുപിയില്‍ മായാവതിയുടെ ബിഎസ്പിക്ക് നിര്‍ണായക സ്വാധീനമാണ്. അതുകൊണ്ട് തന്നെ മായാവതിയെ കോമ്‍ഗ്രസില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് ബിജെപിയുടെ കൂടി ആവശ്യമാണ്. അതിനാല്‍ മായാവതിയുടെ ഇപ്പോഴത്തെ തിരുമാനത്തിന് പിന്നില്‍ ബിജെപിയാണെന്ന വാദവും ഉയരുന്നുണ്ട്.

ശ്വാസം മുട്ടിക്കുന്നു

ശ്വാസം മുട്ടിക്കുന്നു

കേന്ദ്ര ഏജന്‍സികളഴെ കൊണ്ട് മായാവതിയുടെ ശ്വാസം മുട്ടി പ്രതിപക്ഷ വിശാല സഖ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്താനായാല്‍ കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ക്ക് ഒരുപരിധിവരെ തടയിടാനാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്.

 യുപിയില്‍ തിരിച്ചടി

യുപിയില്‍ തിരിച്ചടി

എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് തന്നെ മായാവതി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ അത് വിശാലപ്രതിക്ഷത്തിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാവും. അതേസയം രാഹുലിനേയിം സോണിയേയും മായാവതി വിമര്‍ശിച്ചിട്ടില്ലെന്നതാണ് ഇപ്പോഴും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്.

English summary
bsp congress alliance more developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X