കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് ഗെഹ്ലോട്ടിനൊപ്പം തന്നെ... രാജസ്ഥാൻ സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബിഎസ്പി!!

Google Oneindia Malayalam News

ജയ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തെതിന് പിന്നാലെ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബി.എസ്.പി സംസ്ഥാന അധ്യക്ഷന്‍ റാംജി ഗൗതം.

<strong>'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ! </strong>'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ!

മെയ് 25ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അശോക് ഗെഹ്‌ലോട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി താത്പര്യത്തിന് അതീതമായി സ്വന്തം മക്കള്‍ക്ക് വേണ്ടി നില കൊണ്ടുവെന്ന് രാഹുല്‍ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസഭയില്‍നിന്ന് കൃഷിമന്ത്രി ലാല്‍ ചന്ദ് കഠാരിയയാണ് രാജിവെക്കുകയും ചെയ്തിരുന്നു.

Mayawati

ഇത്തരം പ്രതിസന്ധികൾ സർക്കാരിനെ അലട്ടുന്നതിനിടയിലാണ് .’വര്‍ഗീയ ശക്തികളെ തുരത്തുന്നതിനായി സര്‍ക്കാരിന് ബിഎസ്പി പുറമേ നിന്ന് നല്‍കുന്ന പിന്തുണ തുടരും’ എന്ന് പറഞ്ഞത്. എന്നാൽ ബിഎസ്പിയുടെ പിന്തുണ ഇല്ലെങ്കിലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയില്ല. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 112അംഗങ്ങളുടെ പിന്തുണയുണ്ട്.

ബിഎസ്പിക്ക് ആറ് എംഎൽഎമാർ മാത്രമാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്. അതേസമയം മധ്യപ്രദേശിൽ കോൺഗ്രസിന് നിർണ്ണായകമാണ്. രണ്ട് ബിഎസ്പി എംഎല്‍എമാരുടെ പിന്തുണയിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

English summary
BSP continue to support the Rajasthan government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X