കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും..... രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ഏറ്റുമുട്ടും!!

Google Oneindia Malayalam News

ഭോപ്പാല്‍: ബിഎസ്പി അധ്യക്ഷ മായാവതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൊമ്പ് കോര്‍ക്കുന്നു. 2019ല്‍ ദേശീയ കക്ഷി എന്ന രീതിയില്‍ കരുത്ത് തെളിയിക്കാനാണ് മായാവതി ലക്ഷ്യമിടുന്നത്. അതേസമയം വന്‍ നീക്കങ്ങളാണ് മായാവതി ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ മായാവതിക്കെതിരെ നീക്കങ്ങള്‍ തുടങ്ങാന്‍ തന്നെയാണ് രാഹുല്‍ നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. അഖിലേഷിനെ യുപിഎയുടെ ഭാഗമാക്കാനും ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ അടക്കം മായാവതിയുടെ കടുംപിടുത്തത്തില്‍ രാഹുല്‍ കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറാവുമ്പോള്‍ മായാവതി തങ്ങളെ അകറ്റി നിര്‍ത്തുകയാണെന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. സ്വന്തം നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും സഖ്യത്തിന് ശ്രമിക്കണമെന്നാണ് രാഹുല്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ബൂത്ത് തല പ്രവര്‍ത്തനവും ശക്തമാക്കും.

മായാവതിയുടെ നീക്കം

മായാവതിയുടെ നീക്കം

മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് മായാവതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം ബിഎസ്പി ഉപാധ്യകത്ഷന്‍ രാംജി ഗൗതം സ്ഥിരീകരിച്ചു. മഹാസഖ്യത്തിന്റെ സാധ്യതകളെയും മായാവതി തള്ളിയിരിക്കുകയാണ്. മധ്യപ്രദേശിലെ 28 ലോക്‌സഭാ സീറ്റിലും ബിഎസ്പി മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുമായി ഒരു സഖ്യവും വേണ്ടെന്നാണ് നിര്‍ദേശം.

എന്തുകൊണ്ട് ഇടഞ്ഞു

എന്തുകൊണ്ട് ഇടഞ്ഞു

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്റ്റാലിന്‍ പ്രഖ്യാപിച്ചത് മായാവതിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇക്കാര്യം അവര്‍ തുറന്ന് പറയുകയും ചെയ്തു. കോണ്‍ഗ്രസ് ഈ പ്രസ്താവനയെ തള്ളിയിട്ടുണ്ടെങ്കിലും, രാഹുല്‍ തന്റെ ആഗ്രഹം സ്റ്റാലിനിലൂടെ സൂചിപ്പിച്ചതെന്നാണ് മായാവതി വിശ്വസിക്കുന്നത്. കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള വിശാല സഖ്യം ഇതുകൊണ്ട് തന്നെ അവര്‍ക്ക് താല്‍പര്യമില്ല. പ്രധാനമന്ത്രി പദത്തിലും മായാവതിക്ക് താല്‍പര്യമുണ്ട്.

ഉത്തര്‍പ്രദേശില്‍ സംഭവിച്ചത്

ഉത്തര്‍പ്രദേശില്‍ സംഭവിച്ചത്

ഉത്തര്‍പ്രദേശില്‍ ഒരു കാരണവശാലും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്നാണ് മായാവതി സൂചിപ്പിച്ചത്. ഇവിടെ യാതൊരു ശക്തിയും കോണ്‍ഗ്രസിനില്ലെന്നാണ് മായാവതിയുടെ വിലയിരുത്തല്‍. 15 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പക്ഷേ അത് സാധ്യമല്ലെന്ന് മായാവതി അറിയിക്കുകയും ചെയ്തു. ഇതോടെ മഹാസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താവുകയായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വവുമായി ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും മായാവതിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

മധ്യപ്രദേശില്‍ വന്‍ പ്രതിസന്ധി

മധ്യപ്രദേശില്‍ വന്‍ പ്രതിസന്ധി

മധ്യപ്രദേശില്‍ ബിഎസ്പി പത്ത് സീറ്റുകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം നേരത്തെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടിയെങ്കിലുെ ബിഎസ്പി വോട്ട് ശതമാനം ഇടിയുകയായിരുന്നു. 2013ല്‍ 6.29 ശതമാനമായിരുന്നു വോട്ട്. 2018ല്‍ ഇത് 5.01 ശതമാനമായി കുറഞ്ഞു. ഇങ്ങനെയുള്ള പാര്‍ട്ടിക്ക് പത്ത് സീറ്റ് നല്‍കുന്നത് വലിയ തിരിച്ചടിയാവുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വലിയ തിരിച്ച് വരവ് ലക്ഷ്യമിടുമ്പോള്‍ വിജയസാധ്യത ഇല്ലാതാക്കാനാണ് മായാവതി ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.

മഹാസഖ്യത്തില്‍ വിള്ളല്‍

മഹാസഖ്യത്തില്‍ വിള്ളല്‍

മഹാസഖ്യത്തിന് വന്‍ പ്രതിസന്ധിയാണ് മായാവതിയുടെ തീരുമാനത്തോടെ ഉണ്ടായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കെ ചന്ദ്രശേഖര റാവുവിന്റെ മൂന്നാം മുന്നണി നീക്കമാണ് കോണ്‍ഗ്രസിന് പാരയായിരിക്കുന്നത്. ആറ് പാര്‍ട്ടികള്‍ മാത്രമുള്ള മുന്നണിയില്‍ നിന്നാല്‍ വന്‍ നേട്ടം ബിഎസ്പിക്ക് ഉണ്ടാവുകയും ചെയ്യും. മമതാ ബാനര്‍ജിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാണിക്കാനാണ് മായാവതി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് എളുപ്പമുള്ള കാര്യമല്ല. വോട്ടുകള്‍ ഭിന്നിക്കുക മാത്രമാണ് ഇതിലൂടെ നടക്കാന്‍ പോകുന്നത്.

കോണ്‍ഗ്രസ് തിരിച്ചടിച്ച് തുടങ്ങി

കോണ്‍ഗ്രസ് തിരിച്ചടിച്ച് തുടങ്ങി

കോണ്‍ഗ്രസ് മായാവതിക്കെതിരെ തിരിച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 25 അംഗ മന്ത്രിസഭ കമല്‍നാഥ് രൂപീകരിച്ചപ്പോള്‍ ബിഎസ്പിയുടെ എംഎല്‍എമാരെ ഒഴിവാക്കിയിരിക്കുകയാണ്. ബിഎസ്പിയുടെ രണ്ട് അംഗങ്ങള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനായിരുന്നു രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. എന്നാല്‍ മായാവതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാഹുല്‍ ആ പട്ടിക ഒഴിവാക്കുകയായിരുന്നു. മധ്യപ്രദേശില്‍ മായാവതി ഇല്ലെങ്കിലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നാണ് കമല്‍നാഥ് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

രാഹുല്‍ ഒറ്റയ്ക്ക് തന്നെ

രാഹുല്‍ ഒറ്റയ്ക്ക് തന്നെ

ഒറ്റയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മാത്രമേ സഖ്യമുണ്ടാവൂ. മായാവതിക്കെതിരെ വന്‍ പ്രചാരണം തന്നെ രാഹുല്‍ നടത്തും. അടുത്ത മാസം തന്നെ അദ്ദേഹം ഉത്തര്‍പ്രദേശിലെത്തും. കര്‍ഷകരും മുസ്ലീങ്ങളും പ്രധാന വോട്ടുബാങ്കായി മാറ്റണമെന്നാണ് നിര്‍ദേശം. ശക്തി ആപ്പിന്റെ സഹായവും ഇതിനായി തേടും. അതേസമയം ഒറ്റയ്ക്ക് മത്സരിച്ച് 150 സീറ്റുകളില്‍ അധികം നേടിയാല്‍ അത് രാഹുലിന് വലിയ നേട്ടമാകും. മായാവതിയുടെ വിമതസ്വരത്തിന് അത് വലിയ തിരിച്ചടിയാവുകയും ചെയ്യും.

ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍

ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചു; പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്; പോരാട്ടം കനക്കുംഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചു; പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്; പോരാട്ടം കനക്കും

English summary
bsp fight lonely in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X