കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വെട്ടിലാക്കി മായാവതി; വിപ്പിന് പിന്നാലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Google Oneindia Malayalam News

ജയ്പൂര്‍: മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കോണ്‍ഗ്രസിനെതിരെ ഹര്‍ജി സമര്‍പ്പിച്ചു. ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതാണ് ഹര്‍ജിക്ക് കാരണം. തങ്ങളുടെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിഎസ്പി ചൊവ്വാഴ്ച പറഞ്ഞിരുന്നു.

m

2018ലെ തിരഞ്ഞെടുപ്പിന് ശേഷം വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ വേണ്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്ന് മായാവതി വ്യക്തമാക്കി. വിദ്വേഷ മനോഭാവത്തോടെയാണ് തങ്ങളുടെ എംഎല്‍എമാരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസില്‍ ലയിപ്പിച്ചതെന്നും മായാവതി ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന് നിരുപാധിക പിന്തുണയാണ് ബിഎസ്പി പ്രഖ്യാപിച്ചത്. എന്നാല്‍ ബിഎസ്പിയെ നശിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്. തങ്ങളുടെ എല്ലാ എംഎല്‍എമാരെയും നിയമവിരുദ്ധ നീക്കത്തിലൂടെ അവരുടെ പാളയത്തില്‍ എത്തിച്ചു. മുമ്പും സമാനമായ നീക്കം അശോക് ഗെഹ്ലോട്ട് നടത്തിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മായാവതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നേരത്തെ ബിഎസ്പിക്ക് കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍ തങ്ങള്‍ അത് ചെയ്തില്ല. കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നുവെന്നും മായാവതി വ്യക്തമാക്കി.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും വിമത സ്വരം ഉയര്‍ത്തി ഹരിയാനയില്‍ റിസോര്‍ട്ടില്‍ കഴിയുകയാണ്. ഇതോടെ സര്‍ക്കാരിന്റെ കേവല ഭൂരിപക്ഷം നഷ്ടമാകുമോ എന്നതാണ് ആശങ്ക. സച്ചിന്‍ പൈലറ്റും സംഘവും പോയാലും തങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. കാരണം ഭരിക്കാന്‍ വേണ്ടത് 101 അംഗങ്ങളുടെ പിന്തുണയാണ്. കോണ്‍ഗ്രസിന് 103 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ അറിയിച്ചു.

ജിയോയില്‍ വമ്പന്‍ നിക്ഷേപത്തിന് ഖത്തര്‍; 11200 കോടി... സൗദി അറേബ്യയ്ക്കും ഫേസ്ബുക്കിനും പിന്നാലെജിയോയില്‍ വമ്പന്‍ നിക്ഷേപത്തിന് ഖത്തര്‍; 11200 കോടി... സൗദി അറേബ്യയ്ക്കും ഫേസ്ബുക്കിനും പിന്നാലെ

അശോക് ഗെഹ്ലോട്ട് പറയുന്ന 103 അംഗങ്ങളില്‍ പഴയ ബിഎസ്പിയുടെ 6 എംഎല്‍എമാരും ഉള്‍പ്പെടും. ഇവരുടെ പിന്തുണയില്ലെങ്കില്‍ അശോക് ഗെഹ്ലോട്ട് കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ചുരുക്കം. ഈ അവസരത്തിലാണ് ബിഎസ്പിയും മായാവതിയും ഇടപെടുന്നത്. ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കി. അവിശ്വാസ പ്രമേയം വന്നാല്‍ അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കരുതെന്നും എതിര്‍ത്ത് വോട്ട് ചെയ്യണമെന്നുമാണ് വിപ്പ്. ഇത് ലംഘിച്ചാല്‍ ബിഎസ്പി എംഎല്‍എമാര്‍ അയോഗ്യരാകുമെന്നും നേതാക്കള്‍ പറയുന്നു.

English summary
BSP filed petition against Congress in Rajasthan High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X