കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് ബാലന്‍സുള്ളത് ബിഎസ്പിക്ക്; ബിജെപി അഞ്ചാം സ്ഥാനത്ത്

Google Oneindia Malayalam News

ദില്ലി: ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് ബാലന്‍സുള്ളത് മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക്. ഫെബ്രുവരി 25ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊതുമേഖലയിലെ 8 ബാങ്ക് അക്കൗണ്ടുകളിലായി 669 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം നല്‍കിയത്.

കേസുകള്‍ പരസ്യം ചെയ്യാന്‍ മാത്രം 60 ലക്ഷം വേണം; തിരഞ്ഞെടുപ്പ് ചട്ടത്തില്‍ കുടുങ്ങി സുരേന്ദ്രന്‍കേസുകള്‍ പരസ്യം ചെയ്യാന്‍ മാത്രം 60 ലക്ഷം വേണം; തിരഞ്ഞെടുപ്പ് ചട്ടത്തില്‍ കുടുങ്ങി സുരേന്ദ്രന്‍

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാത്ത ബിഎസ്പി 95.54 ലക്ഷം രൂപ കൈവശവുണ്ടെന്നും അറിയിച്ചു. ബിഎസ്പിക്ക് തൊട്ടു പിറകെ 471 കോടി രൂപ ബാങ്ക് ബാലന്‍സുമായി എസ് പി രണ്ടാം സ്ഥാനത്തുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പാര്‍ട്ടിയുടെ നിക്ഷേപത്തില്‍ 11 കോടിയുടെ കുറവുണ്ടായി.

കോണ്‍ഗ്രസ്സ് സ്ഥാനത്ത്

കോണ്‍ഗ്രസ്സ് സ്ഥാനത്ത്

196 കോടി രൂപയുടെ ബാങ്ക് ബാലന്‍സുമായി കോണ്‍ഗ്രസ്സാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കാണ് ഇത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും വിജയിച്ച ശേഷമുള്ള കണക്കുകള്‍ പാര്‍ട്ടി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

ബിജെപി അഞ്ചാം സ്ഥാനത്ത്

ബിജെപി അഞ്ചാം സ്ഥാനത്ത്

82 കോടിയുമായി ബിജെപിയാണ് അഞ്ചാം സ്ഥാനത്ത്. അതേസമയം തെലുങ്ക് ദേശം പാര്‍ട്ടിക്ക് 107 കോടി രൂപയുടെ ആസ്തിയുണ്ട്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള സംഭാവനകളെ അപ്പാടെ മാറ്റിനിര്‍ത്തിയാണ് ബി.ജെ.പി തുക കാണിച്ചിരിക്കുന്നത്. 2017-18 ല്‍ സമാഹരിച്ച 1,027 കോടി രൂപയില്‍ 758 കോടി രൂപ ചെലവഴിച്ചതായി പാര്‍ട്ടി അവകാശപ്പെട്ടു.

87 ശതമാനം പാര്‍ട്ടികളുടെയും വരുമാനം സംഭാവനകള്‍

87 ശതമാനം പാര്‍ട്ടികളുടെയും വരുമാനം സംഭാവനകള്‍

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന തുടങ്ങി 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എസ്പിക്ക് 11 കോടി രൂപയുടെ നഷ്ടമുണ്ടായി. അതേസമയം ഈ തെരഞ്ഞെടുപ്പില്‍ 24 കോടി രൂപ സമാഹരിച്ച ബി.എസ്.പിയുടെ വരുമാനം 665 കോടി രൂപയില്‍ നിന്ന് 670 കോടി രൂപയായി ഉയര്‍ന്നു.

കണക്കുകള്‍ പ്രകാരം

കണക്കുകള്‍ പ്രകാരം

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആദായ നികുതി വകുപ്പില്‍ അടച്ച പണത്തിന്റെ കണക്കുകളില്‍ നടത്തിയ വിശകലനം പ്രകാരം 2016-17 കാലഘട്ടത്തില്‍ ബിജെപിക്ക് സംഭാവനകള്‍ വഴി 1,034 കോടി രൂപയും 2017-18ല്‍ 1,027 കോടി രൂപയും വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് കാണിക്കുന്നു.

174 കോടിയില്‍ നിന്ന് 52 കോടി

174 കോടിയില്‍ നിന്ന് 52 കോടി

ഇതേ കാലയളവില്‍ ബി എസ് പിയുടെ വരുമാനം 174 കോടിയില്‍ നിന്ന് 52 കോടിയായി. 2016-2017 വര്‍ഷത്തെ കോണ്‍ഗ്രസ് വരുമാനം 225 കോടി രൂപയാണ്. പിന്നീടുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വരുമാനം പാര്‍ട്ടി കമ്മീഷന് സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി 100 കോടി രൂപയുടെ വരുമാനമാണ് സിപിഎം സമര്‍പ്പിച്ചിരിക്കുന്നത്. ഈ പാര്‍ട്ടികളുടെ വരുമാനത്തിന്റെ 87 ശതമാനവും സ്വമേധയാ നല്‍കുന്ന സംഭാവനയാണ്. 2017-18ല്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ 210 കോടി രൂപയാണ് നേടിയത്.

കേരളത്തിൽ രാഹുൽ തരംഗമില്ല! നരേന്ദ്ര മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ല, ഏഷ്യാനെറ്റ് സർവ്വേ ഫലംകേരളത്തിൽ രാഹുൽ തരംഗമില്ല! നരേന്ദ്ര മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ല, ഏഷ്യാനെറ്റ് സർവ്വേ ഫലം

English summary
BSP has the highest number of bank balances in political parties with assets of Rs 670 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X