ദില്ലി തിരഞ്ഞെടുപ്പില്‍ അടിപതറി ബിഎസ്പി: 1993ന് ശേഷമുള്ള മോശം പ്രകടനം, കുതിപ്പ് ആവര്‍ത്തിക്കില്ല!
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ച് ബിഎസ്പി. പാര്‍ട്ടിയുടെ വോട്ട് വിഹിതം ഒരു ശതമാനമായി കുറഞ്ഞതായാണ് പുറത്തുവന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഷഹീന്‍ബാഗിലും ബിജ് ലി പാനിയിലുമായി ൦. 58 ശതമാനം വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 13 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
രാജ്യദ്രോഹികളെ വെടിവെച്ച്കൊല്ലും എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്; വിവാദ പ്രസ്താവനയുമായി ബിജെപി എംപി!
തിരഞ്ഞെടുപ്പ് ഫലം ആം ആദ്മിക്ക് അനുകൂലമായിരിക്കുമെന്നും മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്നുമായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ബിജെപിയക്ക് ആറ് സീറ്റുകള്‍ ലഭിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കവച്ചുവെച്ചുകൊണ്ട് ബിജെപി 13 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. ആപിന് 45 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിച്ചത്.

വോട്ട് വിഹിതത്തില്‍ ഇടിവ്
1993ല്‍ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിഎസ്പിക്ക് 1. 88 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 1998ല്‍ 40 സീറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ പാര്‍ട്ടി വോട്ട് വിഹിതം 5.76 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. പിന്നീട് പാര്‍ട്ടി 2003ലെ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 8.6 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. 2007ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 206 സീറ്റില്‍ വിജയിച്ച ബിഎസ്പി 2008ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 14. 05 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. 2013ലെ തിരഞ്ഞെടുപ്പില്‍ 69 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച ബിഎസ്പിക്ക് 5.35 ശതമാനം വോട്ട് വിഹിതമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. 2002ല്‍ 1. 30 ശതമാനത്തിലേക്ക് താഴ്ന്ന ബിഎസ്പി 2020ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലും മോശം പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

സംവരണ സീറ്റിലും അടിപതറി
2020ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ സമുദായങ്ങളില്‍ നിന്നായി 70 സ്ഥാനാര്‍ത്ഥിതകളെയാണ് ബിഎസ്പി പോരിനിറക്കിയത്. ഇതില്‍ 12എണ്ണവും ദളിത് സംവരണ സീറ്റുകളാണ്. പാര്‍ട്ടിക്ക് ദളിത് വോട്ടുകള്‍ മാത്രം മതി മറ്റൊന്നും വേണ്ടെന്നാണ് ദില്ലി ബിഎസ്പി തലവന്‍ ലക്ഷ്മണ്‍ സിംഗിന്റെ പ്രതികരണം. 12 ദളിത് സംവരണ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ഒന്നില്‍ മാത്രമാണ് 2008ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പാര്‍ട്ടിക്ക് വിജയം സമ്മാനിച്ച മറ്റൊരു സീറ്റ് ബദാര്‍പൂരായിരുന്നു.

വിജയം ആവര്‍ത്തിക്കില്ല
2008ല്‍ 14. 05 ശതമാനം വോട്ട് വിഹിതം നേടിയ ബിഎസ്പിയുടെ വിജയം ഇത്തവണ ആവര്‍ത്തിക്കില്ലെന്നാണ് രാഷ്ട്രീയ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സുല്‍ത്താന്‍പുരി മജ്ര, മംഗള്‍പുരി, ഡിയോളി, അംബേദ്കര്‍ നഗര്‍, കൊണ്ട് ലി, എന്നീ ചുരുക്കം സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ബിഎസ്പിക്ക് അനുകൂലമായ വിധിയുണ്ടായത്.