കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജ്യത്തില്‍ നിന്നും 10 സീറ്റിലേക്ക്: ദേശീയ രാഷ്ട്രീയത്തിലേക്ക് വീണ്ടും മായാവതിയുടെ ബിഎസ്പി

  • By S Swetha
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഖിലേഷിന്റെയും മായാവതിയുടെയും എസ്.പി- ബി.എസ്.പി സഖ്യത്തിന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റ് ലഭിച്ചില്ലെങ്കിലും രണ്ടക്ക സംഖ്യയുമായി ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മായാവതിയുടെ തിരിച്ച് വരവ് സാധ്യമായി എന്നതാണ് ഈ തിരഞ്ഞെടുപ്പ് ബാക്കിയാക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും നേടാനായില്ല: ബീഹാറില്‍ റെക്കോര്‍ഡ് തോല്‍വിയുമായി ആര്‍ജെഡിലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും നേടാനായില്ല: ബീഹാറില്‍ റെക്കോര്‍ഡ് തോല്‍വിയുമായി ആര്‍ജെഡി

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സഖ്യങ്ങളുടെ മാസ്റ്റര്‍ എന്ന് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ 20 വര്‍ഷമായി യാദവ കുടുംബം നിലനിര്‍ത്തിയിരുന്ന കന്നൗജ് പോലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.

 2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ലെ മോദി തരംഗത്തില്‍ 5 ലോക്‌സഭ സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. അഖിലേഷിന്റെ സീറ്റ്, മുലായം സിംഗ് യാദവിന്റെ സീറ്റ്, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിന്റെ സീറ്റ്, ബന്ധു ധര്‍മേന്ദ്ര യാദവിന്റെ സീറ്റ്, മരുമകന്‍ തേജ് പ്രതാപ് യാദവിന്റെ സീറ്റ്, മറ്റൊരു ബന്ധു അക്ഷയ് യാദവിന്റെ സീറ്റ് എന്നിവയായിരുന്നു അവ. അതേ സമയം ആ സമയത്ത് സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമൊന്നിമില്ലാതിരുന്ന മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ആ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഒറ്റ സീറ്റില്‍ പോലും വിജയിച്ചില്ല.

 നേട്ടം ആര്‍ക്കെന്ന്

നേട്ടം ആര്‍ക്കെന്ന്

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്‍ ഉത്തര്‍ പ്രദേശില്‍ വന്‍ നേട്ടം കൊയ്യുമെന്ന എല്ലാവരും പ്രതീക്ഷിച്ചെങ്കിലും സമാജ് വാദി പാര്‍ട്ടി 5 സീറ്റുകളും നിലനിര്‍ത്തി. അതേസമയം ഡിംപിള്‍ യാദവ്, ധര്‍മേന്ദ്ര യാദവ്, അക്ഷയ് യാദവ് എന്നിവര്‍ക്ക് സീറ്റ് നഷ്ടപ്പെട്ടത് പാര്‍ട്ടിക്കും യാദവിനും വന്‍ തിരിച്ചടിയായി. എന്നാല്‍ 2014ല്‍ പൂജ്യം സീറ്റുണ്ടായ ബിഎസ്പി എസ്.പിയെ മറികടന്ന് 10 സീറ്റ് നേടി.

 അംഗീകാരം അഖിലേഷിന്!!

അംഗീകാരം അഖിലേഷിന്!!

ബിഎസ്പിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തിയ എസ്പിയുടെ അഖിലേഷ് യാദവിനാണ് ഇതിനുള്ള അംഗീകാരം നല്‍കേണ്ടതെന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടേണ്ടി വരുമെന്നും അവര്‍ പറയുന്നു.

ബിഎസ് 37 സീറ്റില്‍

ബിഎസ് 37 സീറ്റില്‍


ബിഎസ്പിയുമായി തിരഞ്ഞെടുപ്പിന് മുന്‍പുള്ള ധാരണ പ്രകാരം 37 സീറ്റുകളിലാണ് എസ്പി ഇത്തവണ മത്സരിച്ചത്. ഇതില്‍ അഖിലേഷ് മത്സരിക്കുന്ന അസംഖര്‍, മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍ പൂരി, എസ് ടി ഹസ്സന്‍ മത്സരിക്കുന്ന മൊറാദാബാദ്, അസംഖാന്‍ മത്സരിക്കുന്ന രാംപൂര്‍, ഷഫീഖ് ഉര്‍ റഹ്മാന്‍ ബറാക്ക് മത്സരിക്കുന്ന സംഭല്‍ എന്നീ 5 സീറ്റുകളില്‍ വിജയിച്ചു. അംബേദ്കര്‍ നഗര്‍, അംറോഹ, ബിജ്‌നോര്‍, ഘാസിപുര്‍, ഘോസി, ലാല്‍ഗഞ്ച്, നാഗീന, സഹാറന്‍പൂര്‍, ശരത്തി, ജന്‍പുര്‍ എന്നീ 10 സീറ്റുകൡ ബിഎസ്പി സ്ഥാനാര്‍ഥികള്‍ ജയിച്ചു. എസ്പി-ബിഎസ്.പി സഖ്യം ബിജെപി ഭീകരത തടയുമെന്ന് പലരും കരുതിയിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് പ്രതീക്ഷിച്ച ഫലം നല്‍കിയില്ല എന്ന ചുരുക്കം.

English summary
BSP into national politics with 10 seats, SP faces setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X