ബിജെപിയുമായി ഒരു സഖ്യത്തിനും ഇല്ല, ബിഎസ്പി ആരുടെയും ബി ടീം അല്ലെന്ന് മായാവതി
ബസ്തി: ബിജെപിയുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ബിഎസ്പി ഒരു ദേശീയ തലത്തിലുള്ള പാർട്ടിയാണ്. ഏതെങ്കിലും പാർട്ടിയുടെ എ അല്ലെങ്കിൽ ബി ടീം അല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുകൾ ഉണ്ടെന്ന് വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ മായാവതി പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി 'പ്രസക്തമായി' തുടരുമെന്നും ദളിത് വോട്ടുകൾ ലഭിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശ്വത്തെ തുടർന്നുണ്ടായ വാർത്തകൾക്ക് മറുപടി നൽകുകയായിരുന്നു മായാവതി.
അമിത് ഷായുടെത് മഹാമനസ്കതയാണ്. താൻ ഇത് അംഗീകരിച്ചതെന്നും ദളിത് സമൂഹത്തിന്റെ മാത്രമല്ല മറ്റ് സമുദായങ്ങളുടെ വോട്ടും ബിഎസ്പിക്ക് ലഭിക്കുമെന്നും മായാവതി പ്രതികരിച്ചു. പടിഞ്ഞാറൻ യുപിയിലെ വോട്ടെടുപ്പിന് ശേഷം. ദലിതർക്കും മുസ്ലീങ്ങൾക്കും ഇടയിലുള്ള ബിഎസ്പിയുടെ നിലപാടിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തിയതുമുതൽ. എതിരാളികളായ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ബിജെപിയുടെ ബി ടീമാണെന്ന് എന്ന നിലയിൽ ബിഎസ്പിയെ വിമർശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മായാവതിയുടെ വാക്കുകൾ. കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും ബിജെപിക്കും "ജാതി ചിന്താഗതി" ഉണ്ടെന്നും അവർ ആരോപിച്ചു, ഇത് മാധ്യമങ്ങൾക്കെതിരെയും അവർ ആവർത്തിച്ചു.

ബി.ജെ.പിയുടെ ബി ടീമാണെങ്കിൽ മുൻ നിയമസഭാ തെരഞ്ഞെടുപ്പിലും. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാജ്‌വാദി പാർട്ടി ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കിയത് എന്തുകൊണ്ടാണെന്ന് മായാവതി ചോദിച്ചു. മാധ്യമങ്ങൾ ഇക്കാര്യം ജനങ്ങളോട് പറയണമെന്നും അവർ പറഞ്ഞു. മുൻകാലങ്ങളിൽ മുലായം സിംഗ് യാദവിന്റെ എസ്പി സർക്കാരിന് ബിജെപി പിന്തുണ നൽകിയതും അവർ പരാമർശിച്ചു. "എന്തുകൊണ്ടാണ് കോൺഗ്രസ് ഒരിക്കൽ ബിഎസ്പിയുമായി ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്, എന്തിനാണ് കേന്ദ്രത്തിലെ സർക്കാരിന് പിന്തുണ തേടിയത്?" എതിരാളികളുടേത് "വെറുപ്പുളവാക്കുന്ന രാഷ്ട്രീയം" എന്നാണ് മായാവതി വിശേഷിപ്പിച്ചത്.
അതിക്രമങ്ങൾക്ക് ഇരയായ ദളിതരെ പ്രിയങ്കാ ഗാന്ധി സന്ദർശിച്ച് നിങ്ങളുടെ ബെഹൻ ജി സന്ദർശിക്കുന്നില്ലെന്ന് പറഞ്ഞ് പട്ടികജാതി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മായാവതി പറഞ്ഞു. സോണിയാഗാന്ധിയെപ്പോലെ താനൊരു പാർട്ടിയുടെ ദേശീയ അധ്യക്ഷയാണെന്നും പ്രിയങ്കാ ഗാന്ധിയെപ്പോലെ ഒരു സംസ്ഥാനത്തിന്റെ ചുമതല മാത്രമല്ല തനിക്ക് ഉള്ളതെന്നും. കോൺ ഗ്രസ് മാധ്യമങ്ങൾക്ക് മുന്നിൽ നാടകം കളിക്കുകയാണെന്നും മായാവതി ആരോപിച്ചു. ജാതി മാധ്യമങ്ങൾക്കും ഇരട്ട മുഖമുള്ള രാഷ്ട്രീയ പാർട്ടികൾക്കും എതിരെ ജാഗ്രത പാലിക്കാൻ തന്റെ അനുയായികളോട് മായാവതി ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിൽ ബിഎസ്പി സർക്കാരിന്റെ നല്ല നാളുകൾ തിരിച്ചുവരാൻ തന്റെ പാർട്ടി പൂർണ്ണ ശക്തിയോടെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെന്നും ബിഎസ്പി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, അവരുടെ മുൻഗണന തൊഴിലവസരങ്ങൾ നൽകാനും ദാരിദ്ര്യം ഇല്ലാതാക്കാനും ആയിരിക്കുമെന്നും മായാവതി പറഞ്ഞു.












Click it and Unblock the Notifications