കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 സീറ്റ് കൊടുത്തിട്ടും പോര... സഖ്യം പൊളിയാന്‍ കാരണം അത്, മായാവതിക്കെതിരെ തുറന്നടിച്ച് ചൗത്താല!!

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ പ്രതിപക്ഷ നിര വീണ്ടും ഭിന്നിക്കുന്നു. മായാവതിയുടെ ബിഎസ്പി ദുഷ്യന്ത് ചൗത്താലയുടെ പാര്‍ട്ടിയായ ജനനായക് ജനതാദളുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാനില്ലെന്ന് മായാവതി വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും മായാവതി വ്യക്തമാക്കി. അതേസമയം സീറ്റ് വിഭജനത്തില്‍ തെറ്റായ തീരുമാനങ്ങളാണ് നടന്നതെന്ന് മായാവതി പറഞ്ഞു.

1

സഖ്യം പൊളിയാനുള്ള പ്രധാന കാരണം മായാവതി തന്നെയാണെന്ന് ചൗത്താലയും പറയുന്നു. നേരത്തെ മായാവതിയെ പ്രധാനമന്ത്രിയായി കാണണമെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് 90 സീറ്റുകള്‍ ആണ് ഉള്ളത്. ഇതില്‍ 40 സീറ്റുകള്‍ ബിഎസ്പിക്ക് നല്‍കാമെന്നും ജെജെപി പറഞ്ഞിരുന്നു. എന്നാല്‍ മായാവതി ഇതില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന പിടിവാശിയിലായിരുന്നു. സഖ്യം പൊളിയാന്‍ അതാണ് കാരണമെന്ന് ദുഷ്യന്ത് ചൗത്താല പറഞ്ഞു.

ജെജെപിയും സംസ്ഥാനത്തെ എല്ലാ സീറ്റിലും ഒരുമിച്ച് മത്സരിക്കും. ബിഎസ്പിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്താനാണ് ജെജെപി ശ്രമിച്ചത്. എന്നാല്‍ മായാവതി അതിന് താല്‍പര്യം കാണിച്ചില്ല. നേരത്തെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ പിളര്‍ന്നപ്പോള്‍ രൂപം കൊണ്ട പാര്‍ട്ടിയാണ് ജെജെപി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ളതാണ് സഖ്യമെന്നായിരുന്നു ജെജെപി പറഞ്ഞിരുന്നത്. ഓംപ്രകാശ് ചൗത്തലയുമായിട്ടായിരുന്നു നേരത്തെ മായാവതിയുടെ സഖ്യം.

അതേസമയം പ്രതിപക്ഷ നിരയില്‍ ഒരുപാര്‍ട്ടി പോലും സഖ്യമില്ലാതെ മത്സരിക്കുന്നത് കൊണ്ട് ബിജെപി അനായാസ ജയം നേടാനും സാധിക്കും. ജാട്ട് വോട്ടുകള്‍ ചൗത്താല വിഭാഗത്തിന് ഏകീകരിക്കാന്‍ സാധിക്കുമെന്ന് സൂചനയുണ്ട്. പക്ഷേ സഖ്യമില്ലാതെ ഒന്നും സാധ്യമല്ല. കോണ്‍ഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. സഖ്യത്തിന് ശ്രമിച്ചെങ്കിലും, ഭൂപീന്ദര്‍ ഹൂഡ വന്നതോടെ ഈ സാധ്യതകള്‍ ദുര്‍ബലമായിരിക്കുകയാണ്.

 എൻസിപിയെ കൈവിടാനാകില്ല; പ്രകാശ് അംബേദ്ക്കറും, രാജ് താക്കറേയുമായി സഖ്യമില്ലെന്ന് കോൺഗ്രസ് എൻസിപിയെ കൈവിടാനാകില്ല; പ്രകാശ് അംബേദ്ക്കറും, രാജ് താക്കറേയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്

English summary
bsp jjp ends alliance in haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X