'മാധ്യമങ്ങൾക്ക് ജാതി അജണ്ട ': ടിവി ചർച്ചകൾ ബഹിഷ്‌ക്കരിച്ച് മായാവതി
ലഖ്‌നൗ : മായാവതി നയിക്കുന്ന ബഹുജൻ സമാജ് പാർട്ടി ചരിത്രത്തിലെ ഏറ്റവും മേശമായ സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ദലിത് അജണ്ട മുന്നോട്ട് വക്കുന്ന ഈ പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത് ഒരു സീറ്റ് മാത്രമാണ്. എന്നാൽ മാധ്യമങ്ങൾ നടത്തിയ ജാതി അജണ്ടകളാണ് തോൽവിക്ക് കാരണമായതെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മായാവതി. പാർട്ടി ടിവി ചർച്ചകൾ ബഹിഷ്‌ക്കരിക്കുകയാണെന്നും ജാതി അജണ്ഡകളാണ് ചാനലുകൾ നടപ്പാക്കുന്നതെന്നും മായാവതി ആരോപിച്ചു. മാധ്യമങ്ങളുടെ നിലപാടിലൂടെയാണ് ബിഎസ്‌പിക്ക് വലിയ തോൽവി നേരിടേണ്ടി വന്നതെന്ന് മായാവതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് അംബേദ്‌കർ ആശയങ്ങളോടെ പ്രവർത്തിക്കുന്ന ബിഎസ്‌പി എന്ന പ്രസ്ഥാനത്തെ പരാജയപ്പെടുത്താനായി ജാതിയ വിദ്വേഷ രീതിയിൽ സ്വീകരിച്ച നടപടികൾ കണ്ടതാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. ബിജെപിയുടെ ബി ടീമാണ് ബിഎസ്‌പി എന്ന നരേറ്റീവ് സൃഷ്‌ടിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ഇതിലൂടെ മുസ്ലീം വോട്ടുകളും ബിജെപി വിരുദ്ധരുടെ വോട്ടുകളും നഷ്‌ടമായെന്നും മായാവതി പറയുന്നു. ബിഎസ്‌പി പ്രതീക്ഷിച്ചിരുന്നതിൽ നിന്നും വിഭിന്നമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇത്തവണത്തെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ നിരാശരാകാൻ തയ്യാറല്ല. അതേ സമയം ഈ തവണ സംഭവിച്ച തെറ്റുകളിൽ നിന്ന് പഠിച്ച് വിലയിരുത്തലുകൾ നടത്തി പാർട്ടി വീണ്ടും ഭരണത്തിൽ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
{photo-feature}'












Click it and Unblock the Notifications