കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തുടരുന്നത് കോണ്‍ഗ്രസിന്‍റെ പാത; പൗരത്വ നിമയങ്ങള്‍ നടപ്പിലാക്കാന്‍ ധാര്‍ഷ്ട്യം കാണിക്കരുതെന്ന്

Google Oneindia Malayalam News

ദില്ലി: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനുമെതിരെ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ രജിസ്ട്രേഷനും, പൗരത്വ നിയമ ഭേദഗതിയും നടപ്പിലാക്കാന്‍ ബിജെപി ധാര്‍ഷ്ട്യം കാണിക്കരുത്. കോണ്‍ഗ്രസിന്‍റെ അതേപാതയാണ് ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് ദില്ലി പിടിക്കാന്‍ ആര്‍ജെഡിയുടെ കൈത്താങ്ങ്; സഖ്യം രൂപീകരിക്കും, ചര്‍ച്ചകള്‍ തുടരുന്നുകോണ്‍ഗ്രസിന് ദില്ലി പിടിക്കാന്‍ ആര്‍ജെഡിയുടെ കൈത്താങ്ങ്; സഖ്യം രൂപീകരിക്കും, ചര്‍ച്ചകള്‍ തുടരുന്നു

കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ മൂലം രാജ്യത്തെ ക്രമസമാധാനം തകര്‍ന്നു. മുതലാളിമാര്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിങ്ങനെയുള്ള പ്രശ്നങ്ങളില്‍ രാജ്യം വലയുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയങ്ങളിലാണ് ശ്രദ്ധ തിരിക്കേണ്ടത്. ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും തൊഴിലില്ലായ്മയും വ്യാപിക്കുക മാത്രമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മായാവതി പറഞ്ഞു.

 mayawati

ജന്മദിനത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. സര്‍ക്കാറിന്‍റെ നയങ്ങള്‍ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതാണെന്നും മായാവതി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ദരിദ്രജനങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉത്തര്‍പ്രദേശ് പോലീസ് സ്വീകരിച്ച നടപടിക്കെതിരേയും മായാവതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ഡികെ ശിവകുമാര്‍ വേണ്ട; അധ്യക്ഷനാകാന്‍ പുതിയ നേതാവ്? സോണിയയെ അറിയിച്ച് സിദ്ധരാമയ്യഡികെ ശിവകുമാര്‍ വേണ്ട; അധ്യക്ഷനാകാന്‍ പുതിയ നേതാവ്? സോണിയയെ അറിയിച്ച് സിദ്ധരാമയ്യ

English summary
bsp leader mayawati slams bjp govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X