• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ ബിഎസ്പി പിളരുന്നു, മുന്‍ എംഎല്‍എമാര്‍ എസ്പിയില്‍, 1000 പേര്‍ പാര്‍ട്ടി വിടുന്നു!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം വിട്ട് മാസങ്ങളായെങ്കിലും ബിഎസ്പിയുടെ നിലനില്‍പ്പ് ഭീഷണിയില്‍. ബിഎസ്പി നേതാക്കള്‍ കൂട്ടത്തോടെ എസ്പിയില്‍ ചേരുകയാണ്. മായാവതിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ പോലും പാര്‍ട്ടി വിടുകയാണ്. ബിജെപിയുടെ ബി ടീമാണെന്ന് മായാവതിയെ കുറിച്ചുള്ള സംശയങ്ങളും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതേസമയം കോണ്‍ഗ്രസിനും പ്രതീക്ഷയുള്ള കാര്യമാണ്.

സ്ത്രീകളുടെ വോട്ടുകള്‍ ബിഎസ്പിയില്‍ കേന്ദ്രീകരിച്ചാണ് ഉള്ളത്. അത് പ്രിയങ്ക ഗാന്ധിയുടെ പ്രതിച്ഛായയില്‍ സ്വന്തമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതോടെ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏത് ദിശയിലേക്ക് പോകുമെന്ന് അപ്രവചനീയമായിരിക്കുകയാണ്. മുന്‍ എംഎല്‍എമാരും എംപിമാരും കൗണ്‍സില്‍ അംഗങ്ങളും വരെ ബിഎസ്പി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. അംബേദ്ക്കറുടെ ആശയം എന്ന അഖിലേഷിന്റെ പ്രചാരണവും മായാവതിയെ അപ്രസക്തയാക്കിയിരിക്കുകയാണ്.

മന്ത്രിമാര്‍ പാര്‍ട്ടി വിടുന്നു

മന്ത്രിമാര്‍ പാര്‍ട്ടി വിടുന്നു

ബിഎസ്പി പിളരുന്നു എന്നാണ് കൂട്ടരാജി വ്യക്തമാകുന്നത്. മുന്‍ മന്ത്രി രാം പ്രസാദ് ചൗധരി, മുന്‍ എംപി അരവിന്ദ് ചൗധരി, മുന്‍ എംഎല്‍എമാരായ ദൂധ് റാം, രാജേന്ദ്ര ചൗധരി, നന്ദു ചൗധരി എന്നീ പ്രമുഖരാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. ഇന്നാണ് ഇവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. രണ്ട് ദിവസം മുതിര്‍ന്ന ബിഎസ്പി നേതാവ് സിഎല്‍ വര്‍മയും എസ്പിയില്‍ ചേര്‍ന്നിരുന്നു. ഇവരോടൊപ്പം ബിഎസ്പിയുടെ നിരവധി ജില്ലാ പഞ്ചായത്ത് അംഗങ്ങളും എസ്പിയില്‍ ചേര്‍ന്നിട്ടുണ്ട്.

മായാവതി യുഗം അവസാനിക്കുന്നു

മായാവതി യുഗം അവസാനിക്കുന്നു

യുപിയിലെ ഒരു പ്രതിഷേധത്തില്‍ പോലും ബിഎസ്പി ഇപ്പോള്‍ ഭാഗമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ എസ്പിയാണ് കൂടുതല്‍ പ്രവര്‍ത്തിച്ചതെന്ന് നേതാക്കള്‍ പറയുന്നു. മായാവതിക്ക് മറ്റ് താല്‍പര്യങ്ങളുണ്ടെന്നും നേതാക്കള്‍ സമ്മതിക്കുന്നു. പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം നേതാക്കളും ബിജെപിയുടെ ബി ടീമായി ബിഎസ്പി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മായാവതിക്കെതിരെയുള്ള കേസുകളാണ് ഇതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ മായാവതിക്കെതിരെയുള്ള കേസുകളെല്ലാം നിശ്ചലമായ അവസ്ഥയിലാണ്.

അഖിലേഷിന്റെ മിടുക്ക്

അഖിലേഷിന്റെ മിടുക്ക്

അഖിലേഷ് യാദവിന്റെ നേതൃത്വത്തെ കുറിച്ച് ബിഎസ്പിയില്‍ മതിപ്പ് വര്‍ധിച്ച് വരികയാണ്. ഇതാണ് നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള കാരണം. അംബേദ്ക്കര്‍, രാം മനോഹര്‍ ലോഹ്യ എന്നിവരുടെ ആശയങ്ങളാണ് എസ്പി മുന്നോട്ട് വെച്ചത്. അഖിലേഷ് യാദവിന്റെ ഈ വാക്കാണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ കാരണമായത്. തന്നെ ഒരൊറ്റ രാത്രി കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് മായാവതി പുറത്താക്കിയതായി സിഎല്‍ വര്‍മ പറഞ്ഞു. ഇയാള്‍ ബിഎസ്പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് നേരത്തെ മത്സരിച്ചിരുന്നു.

വോട്ടുബാങ്കും ഭിന്നിക്കുന്നു

വോട്ടുബാങ്കും ഭിന്നിക്കുന്നു

ബിഎസ്പിയുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടമായതോടെ വോട്ടുബാങ്കും ഭിന്നിക്കുകയാണ്. കോണ്‍ഗ്രസും എസ്പിയുമാണ് ഇതിനെ ലക്ഷ്യമിടുന്നത്. 1000 ബിഎസ്പി പ്രവര്‍ത്തകരാണ് എസ്പിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. രാംപ്രസാദ് ചൗധരി എസ്പിയില്‍ ചേര്‍ന്നതാണ് ബിഎസ്പിയെ ഞെട്ടിച്ചിരിക്കുന്നത്. ബസ്തി മേഖലയിലെ കരുത്തനായ നേതാവാണ് അദ്ദേഹം. മായാവതിയുമായി വളരെ അടുപ്പവുമുണ്ട് അദ്ദേഹത്തിന്. രണ്ടായിരത്തിലധികം വാഹനങ്ങള്‍ ഇവിടെ നടക്കുന്ന ചടങ്ങിനായി ബുക്ക് ചെയ്തിട്ടുണ്ട. ഇത് പറഞ്ഞതില്‍ കൂടുതല്‍ ബിഎസ്പി നേതാക്കള്‍ എസ്പിയില്‍ ചേരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

പ്രിയങ്കയ്ക്ക് നേട്ടം

പ്രിയങ്കയ്ക്ക് നേട്ടം

ബിഎസ്പിയിലെ ഭിന്നിപ്പ് പുതിയൊരു നേതാവ് യുപിയിലേക്ക വന്നതിന്റെ കൂടെ അടിസ്ഥാനത്തിലാണ്. ബിഎസ്പി മറ്റ് സംസ്ഥാനങ്ങളില്‍ സാന്നിധ്യം വളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി യുപിയിലേക്ക് കളം മാറ്റിയത് കോണ്‍ഗ്രസിനാണ് ഗുണകരമായത്. ദളിതുകള്‍ക്കിടയില്‍ ഒരു വനിതാ നേതാവിന്റെ അഭാവം ഇപ്പോഴുണ്ട്. അത് പ്രിയങ്ക ഗാന്ധി സോന്‍ഭദ്ര വിഷയം മുതല്‍ ഏറ്റെടുത്ത് കഴിഞ്ഞു. അഖിലേഷ് യാദവും പ്രിയങ്കയും തമ്മിലുള്ള ബന്ധം കോണ്‍ഗ്രസിന് കൂടുതലായി ഗുണം ചെയ്യും.

കോണ്‍ഗ്രസ് സഖ്യത്തിനൊരുങ്ങുന്നു

കോണ്‍ഗ്രസ് സഖ്യത്തിനൊരുങ്ങുന്നു

എസ്പി മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സഖ്യത്തിലേക്ക് മടങ്ങിപ്പോവാന്‍ ഒരുങ്ങുകയാണ്. സംസ്ഥാന ഭരണത്തില്‍ മാറ്റം വരുമെന്ന് അഖിലേഷിന് ഉറപ്പുണ്ട്. എസ്പി പ്രവര്‍ത്തകര്‍ക്കും ഇപ്പോഴെത്തുന്ന ബിഎസ്പി പ്രവര്‍ത്തകരും യോജിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യവുമുണ്ട്. ആര്‍ട്ടിക്കിള്‍ 370, സിഎഎ, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളില്‍ മായാവതിയില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. ബിഎസ്പിയില്‍ ബിജെപിയുമായി അടുപ്പമുള്ളവര്‍ ബിജെപിയിലേക്കും എസ്പിയുമായി അടുപ്പമുള്ളവര്‍ ആ പാര്‍ട്ടിയിലേക്കുമാണ് കൂടുമാറുന്നത്.

ജയം പിന്നാലെയെത്തും

ജയം പിന്നാലെയെത്തും

കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ 11.49 ശതമാനം വോട്ട് നേടിയിരുന്നു. ഇതിന് ബിഎസ്പിയുടെ വോട്ടും സഹായകരമായിട്ടുണ്ട്. ഇതില്‍ തന്നെ ഗംഗോ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. ബിജെപിക്ക് 30.41 ശതമാനം വോട്ടും കോണ്‍ഗ്രസിന് 28 ശതമാനത്തോളം വോട്ടും ലഭിച്ചു. ഇവിടെ ഉന്നാവോയിലെ പെണ്‍കുട്ടിയെ കാണാനെത്തിയും പൗരത്വ നിയമ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കണ്ടും പ്രിയങ്ക വരവറിയിച്ചപ്പോള്‍, ഇതിനെ മായാവതി എതിര്‍ത്തു. അതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതലായി കോണ്‍ഗ്രസിലേക്ക് പോകാന്‍ ശ്രമം തുടങ്ങിയത്.

ദളിത് വോട്ടുകള്‍

ദളിത് വോട്ടുകള്‍

സോണിയാ ഗാന്ധി മുമ്പ് ഒരിക്കലും മായാവതിയെ വെല്ലുവിളിച്ചിരുന്നില്ല. അതുകൊണ്ടാണ് അമേഠിയും റായ്ബറേലിയും എന്നും കോണ്‍ഗ്രസ് നേടിയത്. പ്രിയങ്കയെ വീഴ്ത്താന്‍ മായാവതിയും സതീഷ് മിശ്രയും യോഗിയെയും അമിത് ഷായെയും വരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ചന്ദ്രശേഖര്‍ ആസാദുമായി ചേര്‍ന്ന് ദളിത് പോരാട്ടത്തിന് ആഹ്വാനം ചെയ്താണ് പ്രിയങ്ക മറുപടി നല്‍കിയത്. ഈ സഖ്യത്തിനോട് അഖിലേഷിന് എതിര്‍പ്പില്ല. അങ്ങനെയെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര മോഡലില്‍ പുതിയൊരു സഖ്യം നിലവില്‍ വരും. അത് ബിജെപിക്ക് വലിയ വെല്ലുവിളിയാവും. അതോടൊപ്പം ബിഎസ്പിയുടെ അന്ത്യവും ഉറപ്പാവും.

ആരാണ് ജെപി നദ്ദ.... മോദി, ഷാ സഖ്യത്തിന്റെ വിശ്വസ്തന്‍, ബിജെപി അധ്യക്ഷനെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
bsp leaders found new home in samajwadi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X